തിരഞ്ഞെടുപ്പ് സമയങ്ങളിലെ പ്രധാന പ്രചാരണ ആയുധമാണ് സ്ഥാനാർത്ഥികളെ കുറിച്ചും അവരുടെ വികസന നേട്ടത്തെ കുറിച്ചുമുള്ള പാരഡി ഗാനങ്ങൾ. എന്നാൽ പാക്കിസ്താൻ സൈന്യത്തിന്റെ ഗാനം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച ബി.ജെ.പി എം.എൽ.എയാണ് ഇപ്പോൾ കുടുക്കിൽ പെട്ടിരിക്കുന്നത്. ബി.ജെ.പി എം.എൽ.എയുടെ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായി കൊണ്ടിരിക്കുകയാണ്.
പാക്ക് സൈന്യത്തിന്റെ കരുത്ത് അവതരിപ്പിക്കുന്ന വീഡിയോ ഗാനത്തിലെ വരികളാണ് ബി.ജെ.പി എം.എൽ.എ രാജാ സിംഗ് തന്റെ പ്രചരണ ഗാനത്തിന് ഉപയോഗിച്ചത്. രണ്ട് ഗാനങ്ങളും പരസ്പരം താരതമ്യം ചെയ്ത് പരിഹസിക്കുന്ന കുറിപ്പുകളാണ് സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നത്. . ‘ഗാനം മോഷ്ടിക്കുന്ന ചൗക്കിദാര്‍’ എന്ന വിശേഷണത്തോടെയാണ് ധ്രുവ് രാതി വീഡിയോ ഗാനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബി.ജെ.പിയുടെ മോഷണ നടപടിയെ പരിഹസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുള്ളത്.