kamalnath-

ഖണ്ഡ്വ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രംഗത്ത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി ഉന്നയിക്കുന്ന അവകാശവാദങ്ങളെ എതിർത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൈജാമയും പാന്റ്സും ധരിക്കാൻ മോദി പഠിക്കുന്നതിന് മുമ്പ് തന്നെ ഇന്ദിരയും നെഹ്റുവുമൊക്കെ സൈന്യത്തെ സജ്ജരാക്കിയതാണ്. മോദി ഭരിച്ച കാലത്താണ് ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ നടന്നത്. അഞ്ച് വർഷം മുമ്പ് രാജ്യം സുരക്ഷിത കരങ്ങളിലായിരുന്നു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിലും മോദി പരാജയപ്പെട്ടു.വിദേശത്ത് നിന്ന് കള്ളപ്പണം വീണ്ടെടുക്കുമെന്ന് മോദി പറഞ്ഞിരുന്നു. എന്നാൽ, വീണ്ടെടുത്ത കള്ളപ്പണം എവിടെയാണെന്നും കമൽനാഥ് ചോദിച്ചു.