election-survey

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ വലിയ തോതിൽ സ്വാധീനിക്കില്ലെന്ന് സർവെ ഫലം. 17 ശതമാനം പേർ മാത്രമാണ് ശബരിമല വിഷയം സ്വാധിനിക്കുമെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ ശബരിമല വിഷയത്തിൽ നേട്ടം ബി.ജെ.പി ഉൾപ്പെട്ട എൻ.ഡി.എക്കാണെന്നും സർവെ വിലയിരുത്തുന്നു. എൻ.ഡി.എക്ക് നേട്ടമാകുമെന്ന് 46 ശതമാനം പേരാണ് അഭിപ്രായപ്പെടുന്നത്. കേരളത്തിലെ പ്രമുഖ മലയാള ചാനലാണ് സർവെ നടത്തിയത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ജയിച്ചു കയറുമെന്ന് സ‌ർവെ അഭിപ്രായപ്പെടുന്നു. ആറ് ശതമാനം വോട്ട് വ്യത്യാസത്തിൽ കുമ്മനം വിജയിക്കുമെന്നാണ് അഭിപ്രായ സർവെ വ്യക്തമാക്കുന്നത്. എൻ.ഡി.എ 40 ശതമാനം വോട്ട് പിടിക്കുന്ന മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കുക 34 ശതമാനം വോട്ടാണ്. ഇടത് മുന്നണിക്ക് 25 ശതമാനം വോട്ടുണ്ടാകുമെന്നും സർവെ പ്രവചിക്കുന്നു.

എൻ.എസ്.എസിന്റെ നിലപാട് തെരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിക്കുമെന്നു 25 ശതമാനം പേർ അഭിപ്രായപ്പെടുന്നു. കേരളത്തിലെ ക്രമസമാധാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയത് 28 ശതമാനം പേരാണ്. തരക്കേടില്ലെന്നും 28 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ പ്രളയ പുനരധിവാസം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 47 ശതമാനം അഭിപ്രായപ്പെട്ടു. 43 ശതമാനം ഇല്ലെന്നും അഭിപ്രായപ്പെടുന്നു.