ഹൈദരാബാദ്: നഴ്സറി സ്കൂളിലെ ഹെൽപർമാർ ചേർന്ന് മൂന്ന് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി.ഹൈദരാബാദിലെ ഒരു നഴ്സറി സ്കൂളിലാണ് സംഭവം. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ ഹൈൽപർമാരായ പർവീൻ,നർസമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
നഴ്സറിയിൽ നിന്നും വീട്ടിലേക്ക് കരഞ്ഞുകൊണ്ട് എത്തിയ പെൺകുട്ടിയോട് അമ്മ വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. കുട്ടിയുടെ വസ്ത്രത്തിൽ രക്തവും പുരണ്ടിരുന്നു. കുട്ടിയുടെ രഹസ്യഭാഗത്ത് കമ്പുപോലുള്ള എന്തോ കയറ്റി മുറിവേൽപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.