കാമുകൻ ജോർജ് പനായോറ്റുമായി ദുബായിൽ ഗർഭകാലം ആഘോഷിക്കുകയാണ് നടി എമി ജാക്സൺ. ഇരുവരുമൊത്തുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ബീച്ചിൽ നിൽക്കുന്ന എമിയുടെ മനോഹരമായ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത്. ബിക്കിനിയിൽ കടൽക്കാറ്റേറ്റ് നിൽക്കുന്ന എമിയുടെ വീഡിയോ ആണ് വൈറലായത്.
തെന്നിന്ത്യൻ, ഹിന്ദി ചലച്ചിത്രങ്ങളിലൂടെ പരിചിതയായ നടി എമി ജാക്‌സന്റെ പങ്കാളി ബ്രിട്ടീഷുകാരനായ ശത കോടീശ്വരൻ ജോർജ് പനയോറ്റുവാണ്. എ.എൽ. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എമിയുടെ സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കർ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.