തിരുവനന്തപുരം: തുലാഭാരം നടത്തുന്നിതിനിടെ ത്രാസ് പൊട്ടി തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് പരിക്കേറ്റു. ഇന്ന് രാവിലെ 11മണിയോടെ തിരുവനന്തപുരം ഗാന്ധിയാരമ്മൻ കോവിലിലായിരുന്നു സംഭവം. തുലാഭാരത്തിനിടെ ത്രാസ് പൊട്ടി താഴെ വീഴുകയായിരുന്നു. തുടർന്ന് ശശി തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കാലിനും പരിക്കേറ്റെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൂടുതൽ ചികിത്സയ്ക്കായി തരൂരിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുലാഭാരത്തിന് ശേഷം ശേഷം ദീപാരാധനക്കായി ത്രാസിൽ തന്നെ കാത്തിരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ത്രാസിന്റെ ദണ്ഡ് തലയിൽ പതിച്ചതിനെ തുടർന്ന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.