1. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെകുറിച്ച് പ്രധാനമന്ത്രി മറ്റിടങ്ങളില്‍ സംസാരിക്കുന്നത്, തെറ്റായ കാര്യങ്ങള്‍. ശബരിമലയെന്ന് പറയുന്നവരെ പോലും അറസ്റ്റ് ചെയ്യുവെന്ന് പ്രചരിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തില്‍ ഉണ്ടാകണമെന്ന് മോദി ആഗ്രഹിക്കുന്നു എന്ന് പിണറായി വിജയന്‍. എന്നാല്‍ അക്രമികളെയാണ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി. പ്രതികരണം, കട്ടാകടയില്‍ നടന്ന പ്രചരണ റാലിയില്‍
2. അതേസമയം, പണം നല്‍കി വോട്ട് നേടാന്‍ ശ്രമിക്കുന്നു എന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ ആരോപണം തള്ളി കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ ബാലഗോപാല്‍. പ്രേമചന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതം. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോലും ഈ ആരോപണം വിശ്വസിക്കില്ല. വോട്ടെടുപ്പില്‍ ഇതിലും വലിയ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും ബാലഗോപാല്‍. കൊല്ലത്ത് ഇടതു മുന്നണി പണം നല്‍കി വോട്ട് നേടാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പ്രേമചന്ദ്രന്റെ ആരോപണം
3. തിരുവന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിന് പരിക്ക്. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ശശി തരൂര്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. ഉടന്‍ തന്നെ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
4. അപകടത്തില്‍ തരൂരിന്റെ തലക്ക് ആറ് സ്റ്റിച്ച് ഉണ്ട്. തുടര്‍ന്ന് സ്‌കാനിംഗ് അടക്കമുള്ള പരിശോധനകള്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇടയിലാണ് തരൂര്‍ നേര്‍ച്ചക്ക് എത്തിയത്.
5. വര്‍ഗീയ പ്രചരണത്തിന്റെ വക്താവാണ് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്ന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കുമ്മനം രാജശേഖരന്‍. തോല്‍ക്കും എന്ന് ഉറപ്പായാല്‍ എന്തും വിളിച്ച് പറയുന്ന സ്ഥിതി എന്ന് കുമ്മനം. തനിക്ക് ന്യൂനപക്ഷങ്ങളുമായി ഉള്ളത് നല്ല ബന്ധം. ശബരിമല വിഷയം പ്രചാരണത്തില്‍ തുടര്‍ന്നും ഉന്നയിക്കും എന്നും കുമ്മനം. ശുദ്ധ രാഷ്ട്രീയക്കാരന്‍ അല്ല കുമ്മനം എന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. മാറാടും നിലയ്ക്കലിലും ഇത് തെളിയിച്ചത് ആണെന്നും മുല്ലപ്പള്ളി ഇന്നലെ ആരോപിച്ചിരുന്നു
6. സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രം. അണഞ്ഞിരുന്ന ശബരിമല വിഷയം മോദിയുടെ പ്രസംഗത്തോടെ വീണ്ടും ആയുധമാക്കാനുള്ള ശ്രമം ബി.ജെ.പി തുടങ്ങിയപ്പോള്‍ ഇതിനെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇടത് ക്യാമ്പ്. രാഹുല്‍ ഗാന്ധിയെ വീണ്ടും പ്രചാരണത്തിനിറക്കി പരിപാടികള്‍ക്ക് ആവേശം കൂട്ടാനാണ് കോണ്‍ഗ്രസ്സ് നീക്കം
7. ഒന്‍പത് സിറ്റിംഗ് എം.എല്‍.എമാരെയാണ് എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥികള്‍ ആക്കിയത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആയതോടെ കേരളം ദേശീയ ശ്രദ്ധയിലേക്കും ഉയര്‍ന്നു. വയനാട് സ്വാധീനമുള്ള മുസ്ലീം ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയായി ചിത്രീകരിച്ചു കൊണ്ടാണ് സി.പി.എമ്മും ബി.ജെ.പിയും രാഹുലിനെ നേരിട്ടത്. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ ഉയര്‍ന്ന ഒളിക്യാമറാ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ശബരിമല അല്ലാതെ മറ്റ് വിഷയങ്ങളില്ലെന്ന തിരിച്ചറിവില്‍ ബി.ജെ.പി
8. മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിറുത്തിയാണ് ഇടത് നീക്കം. 18ന് മോദി വീണ്ടും കേരളത്തിലെത്തും. രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുന്നുണ്ട്. ഒന്‍പത് ജില്ലകളില്‍ രാഹുല്‍ പ്രസംഗിക്കുന്നതിലൂടെ നിലവിലെ പ്രചാരണങ്ങള്‍ക്ക് ഇരട്ടി ശക്തി പകരുമെന്നാണ് കോണ്‍ഗ്രസ്സ് കണക്ക് കൂട്ടല്‍. അതിനാല്‍ ഈ ഒരാഴ്ചക്കാലം കേരളം ഇടത്, വലത്, എന്‍.ഡി.എ മുന്നണികളുടെ ശക്തി പ്രകടനത്തിനാകും സാക്ഷ്യം വഹിക്കുക.
9. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത് എത്തും. രണ്ട് ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന അദ്ദേഹം ഒന്‍പത് ജില്ലകളില്‍ പ്രസംഗിക്കും. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന വയനാട് മണ്ഡലത്തിലെ പ്രചാരണ പരിപാടിയില്‍ മറ്റന്നാള്‍ പങ്കെടുക്കും. പ്രചരണ പരിപാടികള്‍ക്ക് മോടി കൂട്ടാന്‍ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുന്നത്.
10. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ നാളെ രാവിലെ മുതല്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ആദ്യം കൊല്ലം ജില്ലയിലെ പത്തനാപുരത്തും, പിന്നീട് പത്തനംതിട്ടയിലും, വൈകുന്നേരം ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളില്‍ പ്രസംഗിക്കും. തുടര്‍ന്ന് കണ്ണൂരിലേക്ക് പുറപ്പെടും. 17 ന് രാവിലെ കണ്ണൂര്‍ സാധു ആഡിറ്റോറിയത്തില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം വയനാട്ടിലേക്ക് തിരഞ്ഞെടുപ്പ് പര്യടനത്തിനായി പോകും. വയനാട് മണ്ഡലത്തില്‍ ബത്തേരിയില്‍ മാത്രമാണ് പരിപാടി.
11. അതിനിടെ, പ്രചരണം കൊഴുപ്പിച്ച് ബി.ജെ.പിയും. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ന് കേരളത്തില്‍ എത്തും. രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആണ് ബി.ജെ.പി ദേശീയ നേതാക്കള്‍ കരളത്തിലെത്തുന്നത്. ഇന്ന് വൈകിട്ട് 5.15 ന് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആണ് നിര്‍മ്മലാ സീതാരാമന്റെ ആദ്യ പരിപാടി. വൈകിട്ട് ഏഴിന് തിരുവനന്തപുരം തീരദേശ മേഖലയില്‍ റോഡ് ഷോ നടത്തും. നാളെ കണ്ണൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് യോഗത്തിലും കേന്ദ്ര മന്ത്രി പങ്കെടുക്കും. അമിത് ഷാ നാളെ വൈകിട്ട് നാലരയ്ക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും