മുംബയ്: എട്ടുവർഷത്തിനുശേഷം ക്രിക്കറ്റിലെ ലോകകിരീടം ഇന്ത്യയിലെത്തിക്കാൻ ഇംഗ്ളണ്ടിലേക്ക് തിരിക്കുന്ന ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്ടൻ വിരാട് കൊഹ്‌ലി നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ താരം കൂടിയായ എം.എസ്.കെ. പ്രസാദ് അദ്ധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സരൺദീപ് സിംഗ്, ദെബാംഗ് ഗാന്ധി, ജതിൻ പരാഞ്ജ്പെ, ഗഗൻ കോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
കൊഹ്‌ലിക്കൊപ്പം വൈസ് ക്യാപ്ടൻ രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, ദിനേശ് കാർത്തിക്, ശിഖർധവാൻ, കേദാർ യാദവ്, ഹാർദിക് പാണ്ഡ്യ, ധോണി, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹൽ, ലോകേഷ് രാഹുൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, മൊഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ എന്നിവരാണ് ഇടം നേടിയത്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ ആദ്യ മത്സരത്തിൽ നേരിടുന്നത്. അതേസമയം, ടീമിലുണ്ടാകുമെന്ന പ്രതീക്ഷിച്ചിരുന്ന അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, ഉമേഷ് യാദവ് എന്നിവർ ടീമിൽ ഇടം നേടാനായില്ല. മേയ് 30 മുതൽ ജൂലായ് 14 വരെയാണ് ലോകകപ്പ്.
BREAKING: India have named their #CWC19 squad! pic.twitter.com/mMXt5kAG6Y
— Cricket World Cup (@cricketworldcup) April 15, 2019