sitaram-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ വൻ കൃത്രിമം നടന്നതായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബം​ഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ വൻ കൃത്രിമം നടന്നു.

ത്രിപുരയിൽ പോളിംഗ് കേന്ദ്രങ്ങളിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്തു. മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അം​ഗമാണെങ്കിൽ മർദ്ദിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഇതിനെതിരെ നടപടി എടുക്കണം-യെച്ചൂരി പറഞ്ഞു. ആന്ധ്രപ്രദേശിൽ ഉച്ചയ്ക്ക് രണ്ടോ മൂന്നോ മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. അത് പുലർച്ചവരെ തുടർന്നു. യന്ത്രങ്ങൾ തകരാറിലായത് അപ്രതീക്ഷിതമാണ്.

കൃത്രിമം തുടരുകയാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത നഷ്ടപ്പെടും. ഇക്കാര്യത്തിൽ തങ്ങളുടെ പരാതികൾ ഉന്നയിക്കുന്നതിന് ഇടതുപക്ഷ നേതാക്കൾ കമ്മിഷനുമായി കൂടിക്കാഴ്ച നടത്തുമെന്നും യെച്ചൂരി അറിയിച്ചു.