cassowary-

ഫ്ലോറിഡ: വീട്ടിലെ ഫാമിൽ വള‍ർത്തുന്ന ഭീമൻ പക്ഷിയുടെ ആക്രമണത്തിൽ വീട്ടുടമ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി കാസോവരിയുടെ(cassowary) ആക്രമണത്തിലാണ് എഴുപത്തിയഞ്ചുകാരൻ മാർവിൽ ഹാജോസ് കൊല്ലപ്പെട്ടത്. വെളളിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് ദാരുണ സംഭവം നടന്നത്.

ഹാജോസിന് അപകടം പറ്റിയിട്ടുണ്ടെന്ന ഫോൺ സന്ദേശം പൊലീസിന് ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. മാർവിൻ വീണതിനെ തുടർന്ന് പക്ഷി ഇയാളെ ആക്രമിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ രീതിയിലാണ് ഹാജോസിനെ കണ്ടെത്താനായത്. അദ്ദേഹത്തിന്റെ കാമുകിയാണ് സഹായത്തിനായി ഫോൺ ചെയ്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പക്ഷിയെ പൊലീസ് മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കാസോവരികളെ വിൽക്കുന്നതിനും പ്രദർശനത്തിനും കൈവശം വെയ്ക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമുണ്ട്. എന്നാൽ ഹാജോസിന് അനുമതി ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. കാസോവരിയെ കാലുകളാണ് അവയെ കൂടുതൽ അപകടകാരികളാക്കുന്നത്. കൂർത്തതും നീളമുള്ളതുമായ കാൽ വിരലുകൾക്ക് കഠാരയോളം മൂർച്ചയുണ്ട്. ഈ പക്ഷിയുടെ തൊഴിയേൽക്കുന്നത് ഗുരുതര പരിക്കുകൾക്ക് കാരണമാവും. ഈ വിഭാഗത്തുലുള്ള പക്ഷിയുടെ ആക്രമണത്തിൽ ആസ്‌ട്രേലിയയിൽ മാത്രം 150 ഓളം പേർ മരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.