news

1. ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വെസ്റ്റ് ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ വന്‍ കൃത്രിമം നടന്നു. ത്രിപുരയില്‍ പോളിംഗ് കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഭീക്ഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്തു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി എടുക്കണമെന്നും യെച്ചുരി



2. ആന്ധ്രപ്രദേശില്‍ വോട്ടിംഗ് ആരംഭിച്ചത് ഉച്ചയ്ക്ക് ശേഷം. യന്ത്രങ്ങള്‍ തകരാറില്‍ ആയത് അപ്രതീക്ഷിതമായാണ്. കൃത്രിമത്വം തുടരുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും ബംഗാളില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ യെച്ചുരി

3. വേനല്‍ ചൂടില്‍ ചുട്ട് പൊള്ളിയ കേരളത്തിന് ആശ്വാസം. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ സാധാരണ നിലയില്‍ ആയിരിക്കും എന്ന് വിലയിരുത്തല്‍. സംസ്ഥാനത്തെ താപനില ഈ മാസം ഉയര്‍ന്ന് നില്ക്കും. എന്നാല്‍ ഈ മാസം അവസാനത്തോടെ താപനിലയില്‍ മാറ്റമുണ്ടാകുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം.

4. മെയ് 15ന് കാലവര്‍ഷം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രതിഭാസത്തിന് ശക്തി കുറവായിരിക്കും. എല്‍നിനോ ശക്തിപ്പെട്ടാല്‍ വരള്‍ച്ച് കൂടാനും സാധ്യത എന്ന് മുന്നറിയിപ്പ്. ജൂണ്‍ തുടങ്ങുന്നതോടെ എല്‍നിനോയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നും കാലാവസ്ഥ കേന്ദ്രം

5. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെകുറിച്ച് പ്രധാനമന്ത്രി മറ്റിടങ്ങളില്‍ സംസാരിക്കുന്നത്, തെറ്റായ കാര്യങ്ങള്‍. ശബരിമലയെന്ന് പറയുന്നവരെ പോലും അറസ്റ്റ് ചെയ്യുവെന്ന് പ്രചരിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തില്‍ ഉണ്ടാകണമെന്ന് മോദി ആഗ്രഹിക്കുന്നു എന്ന് പിണറായി വിജയന്‍. എന്നാല്‍ അക്രമികളെയാണ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി. പ്രതികരണം, കട്ടാകടയില്‍ നടന്ന പ്രചരണ റാലിയില്‍

6. അതേസമയം, പണം നല്‍കി വോട്ട് നേടാന്‍ ശ്രമിക്കുന്നു എന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ ആരോപണം തള്ളി കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ ബാലഗോപാല്‍. പ്രേമചന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതം. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോലും ഈ ആരോപണം വിശ്വസിക്കില്ല. വോട്ടെടുപ്പില്‍ ഇതിലും വലിയ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും ബാലഗോപാല്‍. കൊല്ലത്ത് ഇടതു മുന്നണി പണം നല്‍കി വോട്ട് നേടാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പ്രേമചന്ദ്രന്റെ ആരോപണം

7. വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ്. കോടതി നടപടി, റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഹുലില്‍ നടത്തിയ പരാമര്‍ശത്തിന്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന തന്റെ നിലപാട് സുപ്രീംകോടതി ശരിവച്ചു എന്നായിരുന്നു രാഹുല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

8. റഫാല്‍ കേസില്‍ വിശേഷാധിക്കാരമുള്ളത് എന്ന് സര്‍ക്കാര്‍ പറയുന്ന രേഖകള്‍ പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം തെളിവായി സ്വീകരിക്കാന്‍ സാധിക്കും എന്നായിരുന്നു കോടതി ഉത്തരവ്. ഇതിന് പിന്നാലെ ആയിരുന്നു രാഹുലിന്റെ പരാമര്‍ശം. കോടതി നിലപാട് കടുപ്പിച്ചത്, ഇതിന് എതിരെ ബി.ജെ.പി നല്‍കിയ പരാതിയില്‍. പരാതിയില്‍ പറയുന്നത് പോലെ ഒരു നിരീക്ഷണം നടത്തിയിട്ടില്ലെന്ന് കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. ഹര്‍ജി 22ന് വീണ്ടും പരിഗണിക്കും.

9. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി നേതാ =വ് മായാവതിയ്ക്കും തിരിച്ചടി. പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇരുവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. നടപടി, പെരുമാറ്റ ചട്ടം ലംഘിച്ചതിന്. യോഗി ആദിത്യനാഥിന് മൂന്ന് ദിവസവും മായാവതിക്ക് രണ്ട് ദിവസവുമാണ് വിലക്ക്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്, പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ഇരുവര്‍ക്കും എതിരെ നടപടി എടുക്കാത്തതിന് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ

10. യോഗിയ്ക്ക് കുരുക്കായത് മുസ്ലീം ലീഗിനെ വര്‍ഗീയമായി ആക്ഷേപിച്ച പരാര്‍മശം. സൈന്യം മോദിയുടെ സേന എന്നും യോഗി പ്രസംഗിച്ചിരുന്നു. നേതാക്കള്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി നടത്തിയത് രൂക്ഷ പരാമര്‍ശങ്ങള്‍. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന് ആരോപണം ഉള്ള യോഗി ആദിത്യനാഥിനും മായാവതിക്കും എതിരെ എന്ത് നടപടി എടുത്തു എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു

11. കമ്മിഷന് സ്വന്തം അധികാരങ്ങളെ കുറിച്ച് ബോധമില്ലേ എന്നും കോടതിയുടെ കുറ്റപ്പെടുത്തല്‍. പരിമിതമായ അധികാരം മാത്രമേ ഉള്ളൂ എന്നായിരുന്നു കോടതിയുടെ ചോദ്യത്തിന് കമ്മിഷന്റെ മറുപടി. ചട്ടലംഘനം കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കാം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാം. കേസ് എടുക്കാന്‍ പരാതി നല്‍കാം. വ്യക്തികളെ അയോഗ്യരാക്കാന്‍ അധികാരമില്ലെന്നും കമ്മിഷന്‍

12. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ഇന്ത്യനെ ടീമിനെ വിരാട് കോഹ്ലി നയിക്കും. വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മ. ദിനേശ് കാര്‍ത്തിക് രണ്ടാം വിക്കറ്റ് കീപ്പര്‍. ലോകേഷ് രാഹുല്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ അമ്പാട്ടി റായിഡുവും ഋഷഭ് പന്തും പുറത്തായി. നാലാം നമ്പറില്‍ റായിഡുവിന് പകരം പരഗിണിച്ചത് വിജയ് ശങ്കറിനെ

13. കെ.എല്‍ രാഹുല്‍ മൂന്നാം ഓപ്പണര്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ലോകകപ്പ് ടീമില്‍. ശിഖര്‍ ധവാന്‍, എം.എസ് ധോണി, കേദാര്‍ ജാദവ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. ടീമില്‍ മൂന്ന് വീതം സ്പിന്നര്‍മാരും പേയ്സര്‍മാരും. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ പേസര്‍മാര്‍. കുല്‍ദീപ് യാദവും, രവീന്ദ്ര ജഡേജയും, യൂസ്‌വേന്ദ്ര ചാഹലും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍.