narendra-modi-

ന്യൂഡൽഹി : ലോകസ്ഭാ തിരഞ്ഞെടുപ്പിൽ മോദി സ്വപ്നം കാണുന്നത് 400 സീറ്റാണെന്നും സത്യസന്ധമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കിൽ ബി.ജെ.പി നാല്പതിലധികം സീറ്റ് നേടില്ലെന്നും മുതർന്ന ബി.ജെ.പി നേതാവും സുപ്രിംകോടതി അഭിഭാഷകനുമായ അജയ് അഗർവാൾ. ഈ ഷോക്ക് താങ്ങാൻഒരുങ്ങിയിരിക്കാനും അജയ് അഗർവാൾ മോദിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു. 2014ൽ സോണിയാ ഗാന്ധിക്കെതിരെ റായ്ബറേലിയിൽ മത്സരിച്ച നേതാവാണ് അജയ് അഗർവാൾ

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കാൻ കാരമം താൻ ആണെന്നും എന്നാൽ മോദി നന്ദികേട് കാണിച്ചെന്നും അജയ് ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വീട്ടിൽ വച്ച് ഹമീദ് അൻസാരിയും മൻമോഹൻ സിംഗും പാകിസ്ഥാൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ വിവരം ഞാനാണ് പുറത്ത് വിട്ടത്. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ആ കൂടിക്കാഴ്ച രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരാണെന്ന് മോദി സംസ്ഥാനത്തുടനീളം പ്രസംഗിച്ചു. അന്നത്തെ ബി.ജെ.പിയുടെ പ്രധാന ആയുധവും അതായിരുന്നു. ഇത് ബി.ജെ.പി സംസ്ഥാനത്ത് ബി.ജെ.പില വിജയിക്കുന്നതിന് കാരണമായി. മോദിയുമായി 28 വർഷത്തെ പരിചയമുണ്ട്. നിരവധി തവണ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ മോദി തന്നോട് ഇരട്ടത്താപ്പ് പുലർത്തുന്നതായി തനിക്ക് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

2014ൽ താൻ സോണിയക്കെതിരെ റായ്ബറേലിയിൽ മത്സരിച്ചപ്പോൾ 1,73,721 വോട്ടുകള്‍ നേടി. എന്നാൽ ഇത്തവണ 50,000 വോട്ടു പോലും ലഭിക്കില്ലെന്നും മോദി അണികളെ അടിമകളെ പോലെയാണ് കാണുന്നതെന്നും അജയ് അഗർവാൾ ആരോപിച്ചു.