menaka-gandhi

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ബി.ജെ.പി സ്ഥാനാർത്ഥി മേനക ഗാന്ധിക്കും സമാജ്‌വാദി പാർട്ടി നേതാവ് അസംഖാനും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തി. ഇതേതുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മേനക രണ്ട് ദിവസവും അസംഖാൻ മൂന്ന് ദിവസവും മാറിനിൽക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇവർക്കെതിരെ നടപടിയെടുത്തത്.