ന്യൂഡൽഹി: അഭിപ്രായ സർവേകളുടെയും സ്വന്തം സർവേപ്രകാരവും ഇന്റലിജൻസും റിപ്പോർട്ടും അനുസരിച്ച് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച് പുതിയ കർമ്മ പദ്ധതികളുമായി ബി.ജെ.പി. അധികാരം ലഭിച്ചാൽ നടപ്പാക്കേണ്ട പദ്ധതികൾക്കായി ഇപ്പോഴേ തുടക്കം കുറിച്ചിരിക്കുകയാണ് മോദിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വൻ മാറ്റങ്ങളാണ് ഭരണതലത്തിൽ മോദി നടത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകൾ.
നീതി ആയോഗിലടക്കം മാറ്റങ്ങൾ വരുത്തി സാമ്പത്തിക വർദ്ധനയ്ക്ക് കടുത്ത് നിർദ്ദശങ്ങളാണ് മോദി നൽകിയിട്ടുള്ളതെന്ന് പാർട്ടി വൃത്തങ്ഹൾ പറയുന്നു.അതേസമയം മോദി പ്രതിപക്ഷത്തെ നിസാരമായി കാണുന്നുവെന്ന സൂചനയും ഇതു നൽകുന്നുണ്ട്.
അധികാരം കിട്ടിയാൽ ഉടൻചെയ്യേണ്ട കാര്യങ്ങൾക്കാണ് മോദി നിർദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ്, നീതി ആയോഗ് എന്നിവർക്കാണ് നിര്‍ദേശം നൽകിയിട്ടുള്ളത്. സർക്കാരിന്റെ അടുത്ത 100 ദിവസം കർമ പരിപാടികൾ തയ്യാറാക്കാനാണ് നിർദേശം.
നോട്ടുനിരോധനത്തിന് ശേഷം ജി.ഡി.പി തകർന്നടിഞ്ഞു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജി.ഡി.പി വളർച്ചാനിരക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. പത്ത് ശതമാനം വളര്‍ച്ച കൈവരിക്കാനായുള്ള പദ്ധതികളാണ് മോദി തയ്യാറാക്കുന്നത്. ഭരണ തലത്തിലും സാമ്പത്തിക മേഖലയിലും സ്വച്ഛ് ഭാരത് നടപ്പാക്കാനാണ് മോദി നിര്‍ദേശം നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
ഉത്തർപ്രദേശിൽ മായാവതി, അഖിലേഷ് യാദവ്, മഹാരാഷ്ട്രയിൽ എൻ.സി.പി, കോൺഗ്രസ് സഖ്യം എന്നിവ വെല്ലുവിളിയാണെന്ന് മോദി തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ഈ സംസ്ഥാനങ്ങളിലൊന്നും വലിയ നഷ്ടം ബി.ജെ.പിക്ക് സംഭവിക്കില്ലെന്നും മോദി തന്റെ വിശ്വസ്തരെ അറിയിച്ചിട്ടുണ്ട്. വിവിധ മേഖലയിൽ നിന്നുള്ളവരുമായി നടത്തിയ ചർച്ചകളിൽ നിന്ന് ലഭിച്ച നിർദേശം പ്രകാരമാണ് കർമ പദ്ധതി തയ്യാറാക്കുന്നത്