khushboo

കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് വക്താവ് ഖുശ്ബു. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേതിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താൻ മോദിക്ക് ഭയമാണെന്നും ഖുശ്ബു പറഞ്ഞു. വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു താരം.

ശബരിമല വിഷയത്തിൽ താൻ രാഹുൽ ഗാന്ധിയുടെ നിലപാട് അംഗീകരിക്കുന്നെന്ന് ഖുഷ്ബു വ്യക്തമാക്കി. ലിംഗ സമത്വം അംഗീകരിക്കുന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുണ്ടെങ്കിലും നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ആചാരങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയില്ലെന്ന് ഖുശ്ബു പറഞ്ഞു. രാഹുൽ ഗാന്ധിക്കായി 20കിലോമീറ്ററോളം നീണ്ട റോഡ് ഷോയും നടത്തിയിരുന്നു. നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.