മുസഫർനഗർ: മരുന്നുവാങ്ങാനായി അമ്മയോടൊപ്പം പോയ ഇരുപത്തിരണ്ടുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ കാക്രൗലി എന്ന ഗ്രാമത്തിലാണ് സംഭവം.
അമ്മയുമായി മരുന്ന് വാങ്ങാനായി പോയ പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് ബലമായി പിടിച്ചുകൊണ്ടുപോയി കരിമ്പിൻ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട ദിൽഷാദ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റൊരാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറായ ജിതേന്ദ്ര കുമാർ വ്യക്തമാക്കി. പെൺകുട്ടിയെ പരിശോധനക്ക് വിധേയയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.