aishwarya-lekshmi

സോഷ്യൽ മീഡിയയിലൂടെ തനിക്ക് അശ്ലീല സന്ദേശമയച്ചവരുടെ പ്രൊഫൈൽ കണ്ട് നടി ഐശ്വര്യ ലക്ഷ്മി ഞെട്ടി. ഉടൻ തന്നെ താരം പ്രൊഫൈലിന്റെ ഉടമയ്ക്ക് താരം ചുട്ട മറുപടി കൊടുക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലായിരുന്നു താരത്തിന് അശ്ലീല ചുവയുള്ള മെസേജുകൾ ലഭിച്ചത്. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അശ്ലീല സന്ദേശം അയച്ചവരുടെ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് സഹിതം ഇൻസ്റ്റ‌ാ‌ഗ്രാം സ്റ്റോറിയിലൂടെ പോസ്റ്റ്‌ ചെയ്തായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ തനിക്ക് മെസേജ് അയച്ചവരുടെ പ്രൊഫൈൽ കണ്ട് ഞെട്ടിയിരിക്കുകയാണ് താരം.

aishwarya-lekshmi

ലൈംഗിക ചുവയുള്ള സ്വകാര്യ സംഭാഷണങ്ങളയച്ച് തന്നെ ശല്യം ചെയ്യുന്നു എന്നു കാണിച്ചായിരുന്നു താരത്തിന്റെ ഇൻസ്റ്റാ‌ഗ്രാം പോസ്റ്റ്. ''മോശം കാര്യങ്ങൾ സംഭവിക്കുമ്പോൾ വഴിമാറി നടക്കാനുള്ള പക്വത എനിക്കുണ്ട്. പക്ഷേ ഈ പ്രൊഫൈലിൽ കാണുന്ന ആൺകുട്ടികളുടെ ചിത്രം നോക്കൂ'' എന്ന് വളരെ അത്ഭുതത്തോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 'ദ ഡാഡ് ഓഫ് ഡെവിൾ' എന്ന് പേരുള്ള പ്രൊഫൈലിൽ നിന്നാണ് താരത്തിന് അശ്ലീല മെസേജ് ലഭിച്ചത്. സ്കൂൾ യൂണിഫോം ധരിച്ചു നിൽക്കുന്ന നാല് ആൺകുട്ടികളുടെ ചിത്രമാണ് പ്രൊഫൈലിലുള്ളത്.