1. ബി.ജെ.പിയ്ക്ക് എതിരെ ആഞ്ഞടിച്ചും കേരളത്തിനെ പുകഴ്ത്തിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്തനാംപുരത്ത് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണ്. കേരളം രാജ്യത്തിന് മാതൃകയാണ്. ഉയര്‍ന്ന സാക്ഷരതയാണ് സംസ്ഥാനത്തിന്റെ സവിശേഷത. കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങള്‍ക്ക് സഹായം നല്‍കാന്‍ ശ്രമിക്കും. കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് ആദരവായി കണക്കാക്കുന്നു എന്ന് പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരെയും ആഞ്ഞടിച്ചു
2. നരേന്ദ്രമോദി ഈ രാജ്യത്തിന് നല്‍കിയ ഒരു വാഗ്ദാനവും പാലിച്ചില്ല. അനില്‍ അംബാനിക്ക് ആവശ്യമായ എല്ലാം ചെയ്തു. രാജ്യത്തെ ചുരുക്കം ചില വ്യക്തികള്‍ക്ക് ആയിര കണക്കിന് കോടിസമ്മാനിച്ചു. ഇന്ത്യ ഭരിക്കേണ്ടത് ഒരു വ്യക്തിയോ ഒരു ആശയമോ അല്ല. ഇന്ത്യ ഒറ്റക്കെട്ട് എന്ന സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാജ്യത്തെ ദാരിദ്രത്തിന് നേരെയുള്ള മിന്നലാക്രമണം ആണ് ലക്ഷ്യം
3. രാജ്യം ആര്‍.എസ്.എസില്‍ നിന്ന് വലിയ ആക്രമണം നേരിടുന്നു. രാജ്യത്തെ ജനതയുടെ ശബ്ദമില്ലാതെ ഈ രാജ്യത്തിന് അര്‍ത്ഥമില്ല. ന്യായ് പദ്ധതിക്കായി വരുമാന നിരക്ക് വര്‍ധിപ്പിക്കില്ല. വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്ന് ന്യായ് പദ്ധതിക്കുള്ള പണം കണ്ടെത്തും. ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നും രാഹുല്‍. മുസ്ലീം ലീഗിന് എതിരെ നടത്തിയ അമിത് ഷായുടെ പരാമര്‍ശത്തിനും രാഹുലിന്റെ മറുപടി. അമിത് ഷാ പറയുന്നത് പോലെ അല്ല കേരളം കേരളത്തിന് സഹിഷ്ണുതയുടെ ചരിത്രമാണ് കേരളത്തിനുള്ളതെന്നും രാഹുല്‍
4. മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിനും വഖഫ് ബോര്‍ഡിനുമാണ് നോട്ടീസ് അയച്ചത്. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നത് എന്ന് കോടതി. കോടതി പരിഗണിക്കുന്നത് മുസ്ലീം പള്ളികളില്‍ വനിതകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി.
5. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാത്തത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും എന്ന് ഹര്‍ജിയില്‍ പരാമര്‍ശം. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കരുത് എന്ന് ഖുറാനില്‍ പറയുന്നില്ല. പ്രവേശ വിലക്ക് മൗലികാവകാശങ്ങളുടെ ലംഘനമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു
6. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ എത്തി നില്‍ക്കെ സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പുറമെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ന് കേരളത്തില്‍ എത്തും. വൈകിട്ട് നാലിന് നെടുമ്പാശേരിയില്‍ എത്തുന്ന അമിത് ഷാ അങ്കമാലിയിലും തൃശൂരിലും രണ്ട് പരിപാടികളില്‍ പങ്കെടുക്കും.
7. തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ആറരയ്ക്ക് അങ്കമാലി അത്താണിയില്‍ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്റെ പ്രചാരണ സമ്മേളനത്തിലും പങ്കെടുക്കും. ഇന്നലെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു
8. ലോക്സഭ തിരഞ്ഞെടുപ്പ് ചൂട് പിടിക്കവേ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് പോകുന്ന 97 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഉത്തരേന്ത്യയിലെ 43 സീറ്റുകളിലും ദക്ഷിണേന്ത്യയിലെ 54 സീറ്റുകളിലും വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. തുടര്‍ച്ചയായ പെരുമാറ്റ ചട്ടലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചാരണത്തില്‍ നിരീക്ഷണം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍
9. തമിഴ്നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കര്‍ണാടകത്തിലെ പതിനാല് സീറ്റുകളും. ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റകളും മഹാരാഷ്ട്രയില്‍ 10 സീറ്റുകളും രണ്ടാം ഘട്ടത്തില്‍ വിധി എഴുതും. ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ച് വീതവും പശ്ചിമബംഗാളിലെ മൂന്നിടത്തും പ്രചാരണം ഇന്ന് അവസാനിക്കും. ആദ്യ ഘട്ടത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറില്‍ ആയത് വിവാദമായത് രണ്ടാംഘട്ടത്തില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നീക്കം ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍
10. പ്രധാനമന്ത്രി നരേന്ദ്രമോദി കൊട്ടിക്കലാശ ദിവസമുള്ളത് ഛത്തീസ്ഗഡില്‍. ഓഡീഷയിലെയും ഛത്തീസ്ഗട്ടിലെയും തിരഞ്ഞെടുപ്പ് റാലികളില്‍ മോദി പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ തിരഞ്ഞെടുപ്പ് കൊഴുപ്പിച്ച് മറ്റ് നേതാക്കള്‍. പെരുമാറ്റ ചട്ടലംഘനത്തിലെ വിലക്കിനെ തുടര്‍ന്ന് കൊടിക്കലാശത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥും ബി.എസ്.പി അധ്യക്ഷ മായാവതിയും.
11. കേരളത്തില്‍ കനത്ത മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രളയത്തിന് സാധ്യതയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് താപനില ഉയര്‍ന്ന് നില്ക്കും. ഈ മാസം അവസാനത്തോടെ സംസ്ഥാനത്തിന് മണ്‍സൂണ്‍ മഴ ലഭിക്കുമെന്നും മന്ത്രാലയം.
12. പസഫിക് സമുദ്രത്തിന് മുകളില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ജൂലായ് മാസത്തോടെ ഇത് ദുര്‍ബലപ്പെടുമ്പോള്‍ കേരളം ഉള്‍പ്പെടെ രാജ്യത്ത് മിക്കയിടത്തും മഴ ലഭിക്കും എന്ന് കേന്ദ്ര ഭൗമമന്ത്രാലയം സെക്രട്ടറി എം.രാജീവന്‍. മെയ് മാസത്തോടെ കേരളത്തില്‍ ചൂട് കുറയുമെന്നും പ്രതികരണം