mehanthi

കൊച്ചി : കയ്യിൽ മൈലാഞ്ചി ഇട്ട് കിടന്നുറങ്ങിയ ആലുവ സ്വദേശിനിയായ അദ്ധ്യാപിക രാവിലെയുണർന്നപ്പോൾ കണ്ടത് നീരുവന്ന് വീർത്ത കരങ്ങൾ. തലേന്നാൾ കിടക്കും മുൻപ് കടയിൽ നിന്നും വാങ്ങിയ പേസ്റ്റ് രൂപത്തിലുള്ള മൈലാഞ്ചി കൈയിൽ ഇട്ടതായിരുന്നു ഇവർ. വിവാഹങ്ങളിലും മറ്റ് ആഘോഷവേളയിലും പെൺകുട്ടികൾ അണിയാനുപയോഗിക്കുന്നതാണ് പേസ്റ്റ് രൂപത്തിലുള്ള മൈലാഞ്ചി. ഇത് പുരട്ടി അര മണിക്കൂർ കഴിയുമ്പോഴേയ്ക്കും ഉണങ്ങി കിട്ടും തുടർന്നു സ്റ്റിക്കർ പോലെ ഉണങ്ങിയ പേസ്റ്റ് അടർത്തിമാറ്റാം. എന്നാൽ മുപ്പത്തിരണ്ട് കാരിയായ അദ്ധ്യാപികയുടെ കൈകൾ ഒരു രാത്രികൊണ്ട് വീർത്ത് വരുകയും ചൊറിച്ചിലും മറ്റ് പ്രയാസങ്ങളും പിന്നാലെ എത്തുകയുമായിരുന്നു.
നീരുവന്ന് വീർത്ത് വിരലിലുണ്ടായിരുന്ന മോതിരം കുടുങ്ങുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അദ്ധ്യാപിക ഇപ്പോൾ ചികിത്സയിലാണ്. ഇവർ ഗർഭിണിയായതിനാൽ കൈയ്യിൽ പുരട്ടാനുള്ള മരുന്ന് മാത്രമാണ് ഡോക്ടർ നൽകിയിരിക്കുന്നത്. മൈലാഞ്ചിയിലെ കൃത്രിമ രാസപദാർഥങ്ങൾ കാരണമാണ് കൈ വീർത്തു വന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.