oh-my-god

ആറ്റിങ്ങലിലെ ഒരു പാരൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്കിടയിലാണ് ഓ മൈ ഗോഡ് ടീം പണി ഒരുക്കിയത്. 28 വർഷത്തിന് ശേഷം പഴയ കൂട്ടുകാരനും കൂട്ടുകാരിയും കണ്ടുമുട്ടുന്നതിനിടയിൽ ഓ മൈ ഗോഡ് അവതാരകൻ ശ്യാം എന്ന പേരിൽ കയറിക്കൂടി.

പിന്നീട് ശ്യാം അന്ന് പ്രണയിച്ചു നടന്ന ഒരു പെൺകുട്ടിയോട് കാണിക്കുന്ന പ്രണയവും അത് സംബന്ധിച്ച് സഹപാഠികളുടെ രക്തം തിളയ്ക്കുന്നതുമാണ് ഈ എപ്പിസോഡിൽ ചിരിക്കാലം നിറയ്ക്കുന്നത്. സംവിധാനം - പ്രദീപ് മരുതത്തൂർ