air-ambulace

പതിനഞ്ച് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ജീവനും ചേർത്ത് പിടിച്ച് 620 കിലോമീറ്ററുകൾക്കപ്പുറത്ത് മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ലക്ഷ്യമാക്കി ആംബുലൻസ് പുറപ്പെട്ടിരിക്കുയാണ്. ഹൃദയരോഗത്തോടെ പിറന്ന സാനിയാ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയും കൊണ്ടാണ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റിയൂട്ടിലേക്ക് ആംബുലൻസ് യാത്രചെയ്യുന്നത്. ഈ വേളയിൽ കേരളത്തിന് ഒരു എയർ ആംബുലൻസ് സ്വന്തമായി വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഫേസ്ബുക്കിൽ ഡോക്ടറർ എഴുതിയ കുറിപ്പ് വായിക്കേണ്ടതാണ്. എയർ ആംബുലൻസിൽ ഒരു മണിക്കൂർ കൊണ്ട് എത്തിക്കാവുന്ന ദൗത്യമാണ് പതിനഞ്ച് മണിക്കൂർ എടുത്ത് ഇവിടെ നടത്തുന്നത്. സ്വകാര്യ എയർ ആംബുലസുകൾ രാജ്യത്തുണ്ടെങ്കിലും അമിതമായ നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവാത്തതാണ്. അതിനാൽ കേരളത്തിന് ഒരു എയർ ആംബുലൻസ് അത്യാവശ്യമായിരിക്കുകയാണ്. എല്ലാക്കാലത്തും എല്ലാ കാര്യത്തിലുമ കേരളം മാതൃകയാണ് ഇവിയെയും അത് സംഭവിക്കുന്ന പ്രതീക്ഷ പങ്കുവച്ച് കൊണ്ടാണ് ഡോക്ടർ സുൽഫി നൂഹു ഫേസ്ബുക്കിൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെപൂർണരൂപം

വേണം എയർ ആംബുലൻസ് ഉടനെ !!
=============================

എയർ ആംബുലൻസിലെ അഭാവത്തിൽ അഥവാ എയർ ആംബുലൻസ് വാടകയ്‌ക്കെടുക്കാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുവാനുള്ള തീവ്ര ശ്രമം നടക്കുകയാണ് .

ഉദ്യമം വിജയിക്കട്ടെ

പക്ഷേ മംഗലപുരത്തു നിന്നും തിരുവനന്തപുരം വരെ എത്താൻ 15 മണിക്കൂർ യാത്ര ആവശ്യമാണ്.

വെറും ഒരു മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരം താണ്ടാൻ 15 മണിക്കൂർ എടുക്കുന്നത് ഒരിക്കലും സ്വീകാര്യമല്ല.

കേരളത്തിൽ ഉടൻ ആരംഭിക്കണം എയർ ആംബുലൻസ് .

നിലവിലുള്ള സ്വകാര്യ എയർ ആംബുലൻസുകൾ സാധാരണകാർക്ക് തീർത്തും അപ്രാപ്യമാണ്.

എല്ലാക്കാലത്തും എല്ലാ കാര്യത്തിലും മാതൃകയായ കേരളം ഇവിടെയും മാതൃക സൃഷ്ടിക്കും .

സൃഷ്ടിക്കണം

ഡോ സുൽഫി നൂഹു