election-2019

ലക്നൗ: ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നിരവധി പാർട്ടി നേതാക്കളുടേയും പ്രവർത്തകരുടേയും അകമ്പടിയോടെയാണ് രാജ്നാഥ് സിംഗ് പത്രികാ സമർപ്പണത്തിന് എത്തിയത്. മുന്നോടിയായി അദ്ദേഹം ഹനുമാൻസേതു ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചു. പിന്നീട് ഉത്തർപ്രദേശിലെ ഹസ്രത്ത്ഗഞ്ച് ചൗരാഹയിലുള്ള ബി.ജെ.പി ആസ്ഥാനത്തെത്തി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു.

ആറ് കിലോമീറ്റർ നീളുന്ന റോഡ് ഷോ നയിച്ചാണ് അദ്ദേഹം പത്രികാ സമർപ്പണത്തിന് കളക്ടർ ഓഫീസിലെത്തിയത്. ഇത് രണ്ടാം തവണയാണ് രാജ്നാഥ് സിംഗ് ലക്നൗവിൽ മത്സരിക്കുന്നത്.