ilayaraja

പത്തു വർഷങ്ങൾക്കു ശേഷം ഗാനഗന്ധർവ്വനും ഇസൈ ജ്ഞാനിയും ഒന്നിച്ചു! തമിഴിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കൂട്ടായ്മയായിരുന്ന ഇളയരാജ - യേശുദാസ് ടീം പത്തു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചരിക്കുകയാണ്. എഴുപതുകൾ മുതലുള്ള മൂന്ന്പതിറ്റാണ്ട് കാലം തമിഴ് സിനിമക്ക് ഈ കൂട്ടുകെട്ട് നൽകിയ സംഭാവനകൾ എന്നും ഹൃദയത്തിൽ തൊടുന്നതാണ്.

yesudas

വിജയ് ആന്റണി നായകനാവുന്ന തമിഴരശൻ എന്ന സിനിമക്ക് വേണ്ടിയാണ് പതിറ്റാണ്ടുകൾക്ക് ശേഷം ഇവർ ഒന്നിക്കുന്നത്. സംഗീത സംവിധായകനിൽ നിന്ന് നടനിലേക്ക് വഴിമാറിയ വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. ഒരു ചെറിയ ഇടവേളക്ക് ശേഷം രമ്യ നമ്പീശൻ ചിത്രത്തിൽ നായികയായി എത്തുന്നതും മറ്റൊരു പ്രത്യേകതയാണ്.

നാലുവർഷത്ത ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി ഒരു സിനിമയുടെ ഭാഗമായികുന്നത്. ഒരു തമിഴ് സിനിമയിലൂടെയാണ് അദ്ദേഹം വീണ്ടും സിനിമാ മേഖലയിലേക്ക് തിരിച്ചെത്തുന്നത്. നേരത്തേ ശങ്കർ സംവിധാനം ചെയ്ത 'ഐ' ആയിരുന്നു സുരേഷ് ഗോപി അഭിനയിച്ച തമിഴ് ചിത്രം. ചിത്രത്തെ കുറിച്ച് താരം തന്നെ ഫേസ്ബുക്കിൽ കുറിച്ചത് വാർത്തയായിരുന്നു.

thamilarasan

ആർ.ഡി രാജശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഭുവൻ ശ്രീനിവാസാണ ചിത്രത്തിന്റെ എഡിറ്റർ. എസ്.എൻ.എസ് മൂവീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ‌ർ നേരത്തേ പുറത്തിറങ്ങിയിരുന്നു.