കത്തീഹർ: വോട്ടുകൾ വിഘടിച്ച് പോകരുതെന്നും സംഘടിതമായി ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും മുസ്ലിം സമുദായത്തോട് ആഹ്വാനം ചെയ്ത് പഞ്ചാബ് സംസ്ഥാന മന്ത്രിയും മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ധു. മുസ്ലിം സഹോദരങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് തന്റെ ലക്ഷ്യം. ബി.ജെ.പി അവരെ ഭിന്നിപ്പിക്കുകയാണ്. ഒന്നിച്ച് ബി.ജെ.പിയെ എതിർത്താൽ മോദിയെ അധികാരത്തിൽ നിന്ന് തുടച്ചു നീക്കാനാവുമെന്നും സിദ്ധു പറഞ്ഞു.