പ്രമേഹം, വയസാകുമ്പോൾ ജനനേന്ദ്രിയങ്ങളിലെ വ്യതിയാനങ്ങൾ മുതലായവ മൂത്രരോഗാണുബാധ കൂട്ടുന്നു.
ബാല്യകാലത്തെ മൂത്രരോഗാണുബാധ, മൂത്രവ്യവസ്ഥയിൽ ചെയ്ത ശസ്ത്രക്രിയകൾ, മൂത്രക്കല്ല്, പ്രമേഹം മുതലായ കാര്യങ്ങൾ ഉള്ള സ്ത്രീകൾ വിശദമായ പരിശോധന അർഹിക്കുന്നു. മൂത്രത്തിൽ രക്തത്തിന്റെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അൾട്രാസൗണ്ട് സ്‌കാൻ, സിടി സ്‌കാൻ, സിസ്റ്റോസ്‌കോപി മുതലായ പരിശോധനകളും അവശ്യം ചെയ്യണം.
മേൽ പറഞ്ഞ പ്രശ്നങ്ങളൊന്നും ഇല്ലാത്ത മൂത്രരോഗാണുബാധയുള്ള സ്ത്രീകൾക്ക് മൂന്നു ദിവസത്തെ ആന്റി ബാക്ടീരിയൽ മരുന്നുകൾ മതിയാകും.
ചികിത്സയ്ക്കു ശേഷം നിലനിൽക്കുന്ന മൂത്രരോഗാണുബാധ 7 മുതൽ 10 ദിവസത്തെ ആന്റി ബാക്ടീരിയൽ ചികിത്സ വേണ്ടിവരും. മൂത്രത്തിന്റെ കൾചർ വഴി അണുബാധയുടെ സാന്നിദ്ധ്യം തിരിച്ചറിയണം, മൂത്രം കെട്ടിനിൽക്കാതെ ഒഴിച്ചുകളയുക, ലൈംഗികബന്ധത്തിനു മുൻപും ശേഷവും മൂത്രം ഒഴിച്ചുകളയുക, മലശോധനയ്ക്ക് ശേഷം പിറകോട്ട് കഴുകി വൃത്തിയാക്കുക മുതലായ കാര്യങ്ങൾ മൂത്രരോഗാണുബാധയുടെ പ്രതിരോധത്തിന് സഹായകരമാകും.
ക്രാൻബറി പഴങ്ങളുടെ സത്ത്, ഈസ്ട്രജൻ ക്രീമുകൾ, ലൈംഗിക ബന്ധത്തിന് ശേഷമുള്ള ഒറ്റ ഡോസ് ആന്റി ബാക്ടീരിയൽ മരുന്നുകൾ മുതലായവ പ്രതിരോധത്തിന് സഹായിക്കും.