news

1. ഹൃദയ ശസ്ത്രക്രിയ്ക്കായി മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. കുഞ്ഞിനെ എറണാകുളം അമൃതാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സര്‍ക്കാര്‍ ഇടപെടല്‍, കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് എത്തിക്കാന്‍ ഇനിയും മണിക്കൂറുകള്‍ വേണമെന്നതിനാല്‍. കുഞ്ഞിനെ അമൃത ആശുപത്രിയില്‍ എത്തിച്ചത് 5 മണിക്കൂര്‍ കൊണ്ട്

2. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച ആരോഗ്യമന്ത്രി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അറിയിച്ചു. രാവിലെ 10.30നാണ് മംഗലാപുരത്ത് നിന്ന് പുറപ്പെട്ടത്. നവമാദ്ധ്യമങ്ങളില്‍ അടക്കം കുഞ്ഞുമായി വരുന്ന ആംബുലന്‍സിന് യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കി നല്‍കാന്‍ ശക്തമായ പ്രചാരണമാണ് നടന്നത്. ചൈല്‍ഡ് പ്രൊട്ടക്ട് ടീമിന്റെ നേതൃത്വത്തിലാണ് കുഞ്ഞുമായി ആംബുലന്‍സ് എത്തിയത്

3 തുലാഭാര ത്രാസ് പൊട്ടി വീണ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തുലാഭാര തട്ട് പൊട്ടി വീഴുന്നത് ആദ്യമായാണ് കേള്‍ക്കുന്നത്. ഭാവിയില്‍ മറ്റൊരാള്‍ക്കും ഇങ്ങനെ സംഭവിക്കരുത് എന്നും എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിന് വേണ്ടി ആണ് അന്വേഷണം ആവശ്യപ്പെടുന്നത് എന്നും പ്രതികരണം

4 തുലാഭാര ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തരൂര്‍ ആശുപത്രി വിട്ടു. ഗാന്ധാരിയമ്മന്‍ കോവിലില്‍ ഇന്നലെ തുലാഭാര നടത്തുന്നതിനിടെ ആയിരുന്നു സംഭവം. തലയുടെ ഇരുവശത്തും ആയി 11 സ്റ്റിച്ച് ഉണ്ട്. വൈകിട്ട് രാഹുല്‍ ഗാന്ധി എത്തുന്ന പ്രചരണ പരിപാടിയില്‍ തരൂര്‍ പങ്കെടുക്കും. ഇന്ന് രാവിലെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആശുപത്രിയില്‍ തരൂരിനെ സന്ദര്‍ശിച്ചിരുന്നു

5 മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിലെ സുപ്രീംകോടതി ഇടപെടലില്‍ നിലപാട് കടുപ്പിച്ച് സമസ്ത. വിശ്വാസ സ്വാതന്ത്ര്യത്തില്‍ കോടതി ഇടപെടുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാര്‍. മുസ്ലീം സ്ത്രീകള്‍ സ്വന്തം വീടുകളിലാണ് പ്രാര്‍ത്ഥിക്കേണ്ടത്. ശബരിമല പ്രശ്നത്തില്‍ അടക്കം മതനേതാക്കളുടെ വാദം അംഗീകരിക്കണം എന്നും പ്രതികരണം

6 സമസ്ത സ്ത്രീ പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ചത്, കേന്ദ്ര സര്‍ക്കാരിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനും സുപ്രീംകോടതി നോട്ടീസ് അയച്ചതിന് പിന്നാലെ. കേസ് പരിഗണിക്കുന്നത് ശബരിമല വിധിയുള്ളത് കൊണ്ടെന്നും കോടതി പറഞ്ഞിരുന്നു. മക്കയിലെ നിലവില്‍ സാഹചര്യമെന്ത് എന്നും. ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനാലയങ്ങള്‍ക്ക് എതിരെ ഭരണഘടനയുടെ 14ാം അനുച്ഛേദം ഉപയോഗിക്കാന്‍ കഴിയുമോ എന്നും കോടതിയുടെ ചോദ്യം.

7 സുപ്രീംകോടതി പരിഗണിക്കുന്നത് മുസ്ലീം പള്ളികളില്‍ വനിതകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാത്തത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും എന്ന് ഹര്‍ജിയില്‍ പരാമര്‍ശം. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കരുത് എന്ന് ഖുറാനില്‍ പറയുന്നില്ല. പ്രവേശന വിലക്ക് മൗലികാവകാശങ്ങളുടെ ലംഘനമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

8 സംസ്ഥാനത്ത് രണ്ടാംഘട്ട പ്രചരണത്തില്‍ ആചാര സംരക്ഷണം ഉറപ്പ് നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ആചാരങ്ങള്‍ക്ക് ഒപ്പമെന്ന് രാഹുല്‍. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം. ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ല. ആചാര സംരക്ഷണത്തിനായി സമാധാനപരമായ നടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍

9 തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പില്‍ എത്തി നില്‍ക്കെ പത്തനാപുരത്ത് ആദ്യ യോഗത്തില്‍ രണ്ടാംഘട്ട പ്രചരണത്തിന് രാഹുല്‍ തുടക്കം കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട്. നരേന്ദ്രമോദി ഈ രാജ്യത്തിന് നല്‍കിയ ഒരു വാഗ്ദാനവും പാലിച്ചില്ല. രാജ്യത്തെ ചുരുക്കം ചില വ്യക്തികള്‍ക്ക് ആയിര കണക്കിന് കോടിസമ്മാനിച്ചു. ഇന്ത്യ ഭരിക്കേണ്ടത് ഒരു വ്യക്തിയോ ഒരു ആശയമോ അല്ല. ഇന്ത്യ ഒറ്റക്കെട്ട് എന്ന സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

10രാജ്യത്തെ ദാരിദ്രത്തിന് നേരെയുള്ള മിന്നലാക്രമണം ആണ് ലക്ഷ്യം. രാജ്യം ആര്‍.എസ്.എസില്‍ നിന്ന് വലിയ ആക്രമണം നേരിടുന്നു. രാജ്യത്തെ ജനതയുടെ ശബ്ദമില്ലാതെ ഈ രാജ്യത്തിന് അര്‍ത്ഥമില്ല. ന്യായ് പദ്ധതിക്കായി വരുമാന നിരക്ക് വര്‍ധിപ്പിക്കില്ല. വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്ന് ന്യായ് പദ്ധതിക്കുള്ള പണം കണ്ടെത്തും. ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നും രാഹുല്‍. മുസ്ലീം ലീഗിന് എതിരെ നടത്തിയ അമിത് ഷായുടെ പരാമര്‍ശത്തിനും രാഹുലിന്റെ മറുപടി.

11 അമിത് ഷാ പറയുന്നത് പോലെ അല്ല കേരളം. കേരളത്തിന് ഉള്ളത് സഹിഷ്ണുതയുടെ ചരിത്രമെന്നും രാഹുല്‍. കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണ്. കേരളം രാജ്യത്തിന് മാതൃകയാണ്. ഉയര്‍ന്ന സാക്ഷരതയാണ് സംസ്ഥാനത്തിന്റെ സവിശേഷത. കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങള്‍ക്ക് സഹായം നല്‍കാന്‍ ശ്രമിക്കുമെന്നും രാഹുല്‍. പത്തനാപുരത്തെയും, പത്തനംതിട്ടയിലെയും യോഗങ്ങളില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി പാലായില്‍ എത്തി അന്തരിച്ച മുന്‍ മന്ത്രി കെ.എം മാണിയുടെ വീടും സന്ദര്‍ശിച്ചു.