കണ്ണൂർ: കണ്ണൂർ എസ്.എൻ കോളേജ് റിട്ടയേർഡ് കോമേഴ്‌സ് പ്രൊഫസർ എം.സി.കെ. നമ്പ്യാർ (87) നിര്യാതനായി. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ബി.കോം ബിരുദവും പിന്നീട് അലിഗഢ് മുസ്ളിം സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഫാറൂഖ് കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1962ൽ കണ്ണൂർ എസ്.എൻ കോളേജിലെ കോമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് തലവനായി ചുമതലയേറ്റു. 1992ൽ വിരമിക്കും വരെ ആ സ്ഥാനത്ത് തുടർന്നു. കോമേഴ്‌സ് വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി അമ്പതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'വാണിജ്യപ്രവേശിക' എന്ന മലയാളത്തിലെ ആദ്യ കോമേഴ്‌സ് ഗ്രന്ഥം ഇദ്ദേഹത്തിന്റേതാണ്. കണ്ണൂർ ചിന്മയാ മിഷൻ സ്ഥാപക ട്രസ്റ്റിയും മാനേജിംഗ് കമ്മിറ്റി ഭാരവാഹിയായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ കമലാ നമ്പ്യാർ. മക്കൾ: ഡോ. വിനോദ് കൃഷ്ണൻ (കെ.എം.സി.ടി മെഡിക്കൽ കോളേജ് കോഴിക്കോട്), അഡ്വ. പ്രമോദ് കൃഷ്ണൻ, ഡോ. ദീപ നമ്പ്യാർ ( പി.വി.എസ് ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: അനുപമ, വിനോദ്, ജീഷ പ്രമോദ്.