mg-university-info

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് യു.ജി (2013, 2014, 2015, 2016 അഡ്മിഷൻ) പരീക്ഷകൾ മെയ് 15ന് ആരംഭിക്കും.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.എ മ്യൂസിക് വോക്കൽ സി.ബി.സി.എസ്.എസ് (2016 അഡ്മിഷൻ റഗുലർ/2013 -2015 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ മെയ് 9വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

എം.ബി.എ (ഓഫ് കാമ്പസ്)

ഒന്നു മുതൽ നാലുവരെ സെമസ്റ്റർ എം.ബി.എ ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ 25, 26 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷ ഭവനിലെ ഇ.ജെ എട്ട് സെക്ഷനിൽ (226ാം നമ്പർ മുറി) അസൽ ഹാൾടിക്കറ്റ്/തിരിച്ചറിയൽ രേഖകളുമായി നേരിട്ട് ഹാജരാകണം.

എം.എ ഇക്കണോമിക്‌സ്

നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (പ്രൈവറ്റ്) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ നൈസി കെ. കബീർ, ആലുവ യു.സി കോളേജിലെ വി.എ നസിയ, എറണാകുളം മഹാരാജാസ് കോളേജിലെ കെ.സി. സന്ധ്യ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

പരീക്ഷ ഫലം

ഒന്നും രണ്ടും സെമസ്റ്റർ എം.എ സോഷ്യോളജി, പൊളിറ്റിക്‌സ്, മലയാളം (പ്രൈവറ്റ്) റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.

പരീക്ഷ പരിശീലനം

കേരള പി.എസ്.സി നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള പരിശീലനം എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കുന്നു. ഫോൺ: 04812731025, 7559940413.