election-2019

കൊല്ലം: പത്തനാപുരത്ത് പ്രസംഗം അവസാനിപ്പിച്ച് മടങ്ങാൻ തുടങ്ങിയപ്പോഴാണ് രാഹുൽ പെട്ടെന്നു തിരിഞ്ഞ് കൊടിക്കുന്നിൽ സുരേഷിനെ ആലിംഗനം ചെയ്‌ത് മൈക്കിനടുത്തേക്കു നീങ്ങിയത്. ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന കൊടിക്കുന്നിൽ കഠിനാധ്വാനിയാണ്, വിജയിപ്പിക്കണം- രാഹുൽ പറഞ്ഞു.

പിന്നീട് പ്രേമചന്ദ്രനെ അടുത്തേക്കു വിളിച്ച് സദസിനോട് സംസാരിക്കാൻ രാഹുൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിനും തിരഞ്ഞെടുപ്പു റാലിക്കും പ്രേമചന്ദ്രൻ നന്ദി പറഞ്ഞു. തുടർന്ന് രാഹുൽ പറഞ്ഞത്, കൊല്ലത്തെ ആർ.എസ്.പി സ്ഥാനാർത്ഥി പ്രേമചന്ദ്രൻജി മികച്ച പാർലമെന്റേറിയനാണ് എന്നാണ്. അദ്ദേഹത്തെ വിജയിപ്പിക്കണം. ഇരുവർക്കും വേണ്ടി നടത്തിയ വോട്ടഭ്യർത്ഥന ഹർഷാരവങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രസംഗത്തിനിടെ വിഷു ആശംസകൾ നേരാനും രാഹുൽ മറന്നില്ല.