kerala-university

തീയതി നീട്ടി

ഏപ്രിൽ 11ന് നടത്താനിരുന്ന ഫൈനൽ ഇയർ ബി.എ പാർട്ട് ആന്വൽ സ്‌കീം ഡിഗ്രി പരീക്ഷ മെയ് 10ലേക്ക് മാറ്റി.

ഏപ്രിൽ 11ന് നടത്താനിരുന്ന ഫൈനൽ ഇയർ ബി.എസ് സി മാത്തമാറ്റിക്സ് മെയിൻ ആനുവൽ സ്‌കീം സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ പേപ്പർ- കാൽക്കുലസ്, അനലിറ്റിക് ജോമെട്രി, ആൾജിബ്ര ആൻഡ് ട്രിഗ്‌നോമെട്രി മെയ് 13ന് നടത്തും.

പ്രാക്ടിക്കൽ വൈവ വോസി പരീക്ഷ

ആറാം സെമസ്റ്റർ സി.ബി.സി.എസ് (2016 അഡ്മിഷൻ റെഗുലർ, 2013, 2014, 2015 അഡ്മിഷൻ-സപ്ലിമെന്ററി) ബി.എസ് സി പോളിമർ കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, സൈക്കോളജി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കലും, വൈവ വോസിയും യഥാക്രമം ഏപ്രിൽ 30, മേയ് 2, മേയ് 2, മേയ് 6 തീയതികളിൽ അതാതു കോളേജുകളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് പരീക്ഷയോടനുബന്ധിച്ചുള്ള പ്രോജക്ട് വൈവ അതത് കോളേജുകളിൽ വച്ച് 29ന് നടത്തും. പ്രാക്ടിക്കൽ പരീക്ഷകൾ 30 മുതൽ മെയ് 3 വരെ നടത്തും.

പരീക്ഷ തീയതി

ഏപ്രിൽ 11ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.ആർക്ക് (2008 സ്‌കീം) ഡിഗ്രി പരീക്ഷയുടെ 'ക്ലൈമറ്റോളജി ' പേപ്പർ 29 നും നാലാം സെമസ്റ്റർ ബി.ആർക്ക് (2013 സ്‌കീം ) ഡിഗ്രി പരീക്ഷയുടെ 'ഹിസ്റ്ററി ഓഫ് ആർക്കിടെക്ചർ' പേപ്പർ മെയ് 2നും നടത്തും.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ചേഴ്ഡ് (2008 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.