election-2019

സികാർ: കോൺഗ്രസിന്റെ പ്രചാരണ മുദ്രാവാക്യമായ 'അബ് ഹോഗ ന്യായി'നെ വിമർശിച്ച് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ രംഗത്ത്. അമ്പത്തിയഞ്ച് വർഷമായി രാജ്യത്തിനു വേണ്ടി യാതൊന്നും ചെയ്തിട്ടില്ലാത്ത കോൺഗ്രസ് ഇപ്പോൾ എന്തിനാണ് ന്യായത്തെക്കുറിച്ച് സംസാരിക്കുന്നതെന്നാണ് വസുന്ധര ചോദിക്കുന്നത്. സികാറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. യു.പി.എ സർക്കാർ അനിയന്ത്രിതമായി അഴിമതിയിൽ ഏർപ്പെട്ടിട്ടുണ്ട്. അവരുടെ ഭരണകാലത്താണ് ടുജി അഴിമതി, കൽക്കരി കുംഭകോണം എന്നീ അഴിമതിക്കേസുകൾ ഉണ്ടായത്. രാജസ്ഥാനിൽ നടന്നുകൊണ്ടിരുന്ന വികസന പരിപാടികളെല്ലാം തന്നെ കോൺഗ്രസ് നിർത്തിവെച്ചെന്നും ഇപ്പോൾ സംസ്ഥാനത്ത് യാതൊരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും വസുന്ധര ആരോപിച്ചു.