തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ 'വയനാട് സ്പെഷ്യൽ ടിറ്റ്വർ അക്കൗണ്ട്' മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി നിയന്ത്രിക്കും. ആർ.ജി വയനാട് എന്ന പേരിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് ഒരു പുതിയ ട്വിറ്റർ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും മെയ് 23 വരെ അതിന്റെ നിയന്ത്രണ ചുമതല തനിയ്ക്കാണെന്നും അനിൽ അറിയിച്ചു. കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് യഥാസമയം വിവരങ്ങൾ ലഭിക്കാനും തിരഞ്ഞെടുപ്പ് പരിപാടികൾ പ്രഖ്യാപിക്കാനുമായാണ് രാഹുൽ പുതിയ ട്വിറ്റർ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. കൂടാതെ, രാഹുലിന്റെ ട്വീറ്റുകളുടെ മലയാള പരിഭാഷ, വയനാടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ, സന്ദേശങ്ങൾ എന്നിവയുമുണ്ടാകും.