1. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലി. നരേന്ദ്രമോദിയും ബി.ജെ.പിയും രാജ്യത്ത് ഒരാശയം മാത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ വികാരം മനസിലാക്കുന്നില്ല. മോദിക്ക് വേണ്ടത് അനില്‍ അംബാനിയുടെ സന്തോഷം മാത്രം. പ്രതിരോധ ഉടമ്പടി അനില്‍ അംബാനിക്ക് നല്‍കാന്‍ മാത്രം അദ്ദേഹത്തിനുള്ള വിദ്യാഭ്യാസയോഗ്യത എന്തെന്ന് ചോദ്യം
2. പ്രധാനമന്ത്രി പറയുന്നു കോണ്‍ഗ്രസ് മുക്തഭാരതം വരണം എന്ന്. പക്ഷേ ഒരു കോണ്‍ഗ്രസ് നേതാവും ഇത്തരത്തില്‍ പറയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആരെയും നശിപ്പിക്കണം എന്നില്ല. ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും കോണ്‍ഗ്രസ് മത്സരിച്ച് പരാജയപ്പെടുത്തുന്നത് കരുണയോടെ ആയിരിക്കും. വിഭജനം വേദനിപ്പിക്കുന്നത് ഭാരതത്തെ. സേന്ഹവും ഐക്യവും ഭാരതത്തെ ശക്തമാക്കുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണം നിങ്ങള്‍ കാണുന്നുണ്ട്. കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് വര്‍ധിക്കുന്നതായും ആരോപണം
3. ഐക്യജനാധിപത്യ മുന്നണി വിശ്വാസിക്കുന്നത് രാജ്യത്തെ മുന്നോട്ടു കൊണ്ടു പോകേണ്ടത് ഇവിടുത്തെ ജനങ്ങളുടെ ശബ്ദം. വ്യത്യസ്ത ആശയങ്ങളും ചിന്തകളും ഒന്നിച്ച് രാജ്യത്തെ നയിക്കണം. എല്ലാ ചരിത്രങ്ങളേയും ബഹുമാനിക്കുന്നു. ഒരാശയ സംഹിത, ഒരു ചിന്ത എന്നിവ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല. ആര്‍.എസ്.എസും ബി.ജെ.പിയും ഒരാശയം മാത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ വികാരം മനസിലാക്കുന്നില്ല. ഈ രാജ്യത്ത് ഒരാശയ സംഹിതയെ ആര്‍ക്കും അടിച്ചേല്‍പ്പിത്താന്‍ ആവിസ്സ. രാജ്യത്ത് വ്യത്യസ്തമായ ആശയങ്ങള്‍ വളര്‍ന്നു വരണം എന്നും രാഹുല്‍ഗാന്ധി
4. മംഗലാപുരത്ത് നിന്ന് ശസ്ത്രക്രിയയ്ക്കായി അമൃത ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തില്‍. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം എന്ന് ഡോക്ടര്‍മാര്‍. ഹൃദയസംബന്ധമായ നിരവധി പ്രശ്നങ്ങളുണ്ട്. മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണം. കുഞ്ഞിനെ ശിശുരോഗ വിഭാഗത്തിലെ വിദഗ്ധ സംഘം പരിശോധിക്കുന്നു. കുഞ്ഞിന്റെ ശസ്ത്രക്രിയ ഉടന്‍ ഉണ്ടാകില്ലെന്നും 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യം എന്നും ഡോക്ടര്‍മാര്‍
5. ഹൃദയ ശസ്ത്രക്രിയ്ക്കായി മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുത്തിരുന്നു. കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് എത്തിക്കാന്‍ ഇനിയും മണിക്കൂറുകള്‍ വേണം എന്ന സാഹചര്യത്തില്‍ ആണ് അമൃത ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചുള്ള സര്‍ക്കാര്‍ നടപടി. കുഞ്ഞിനെ അമൃത ആശുപത്രിയില്‍ എത്തിച്ചത് 5 മണിക്കൂര്‍ കൊണ്ട്
6. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച ആരോഗ്യമന്ത്രി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അറിയിച്ചു. രാവിലെ 10.30നാണ് മംഗലാപുരത്ത് നിന്ന് പുറപ്പെട്ടത്. നവമാദ്ധ്യമങ്ങളില്‍ അടക്കം കുഞ്ഞുമായി വരുന്ന ആംബുലന്‍സിന് യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കി നല്‍കാന്‍ ശക്തമായ പ്രചാരണമാണ് നടന്നത്. ചൈല്‍ഡ് പ്രൊട്ടക്ട് ടീമിന്റെ നേതൃത്വത്തിലാണ് കുഞ്ഞുമായി ആംബുലന്‍സ് എത്തിയത്. പൊലീസും ജനങ്ങളും സഹകരിച്ചു എന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ മാദ്ധ്യമങ്ങളോട്
7. തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികള്‍ ശരിവച്ച് സുപ്രീംകോടതി. നടപടി തൃപ്തികരമെന്ന് കോടതി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് ബി.എസ്.പി അധ്യക്ഷ മായാവതി എസ്.പി സ്ഥാനാര്‍ത്ഥി അസംഖാനും ബി.ജെ.പി ലീഡര്‍ മനേകാ ഗാന്ധിക്ക എന്നിവര്‍ക്ക് എതിരെ ആണ് കമ്മിഷന്‍ ഇന്നലെ നടപടി സ്വീകരിച്ചത്. ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടി തുടരാനും കമ്മിഷന് കോടതിയുടെ നിര്‍ദ്ദേശം
8. കമ്മിഷന് കോടതി കൂടുതല്‍ ഉത്തരവുകള്‍ നല്‍കണ്ട സാഹചര്യമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം ബോധ്യപ്പെട്ടെന്ന് മനസ്സിലാക്കുന്നു എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയുടെ പരിഹാസം. കമ്മിഷന്റെ തീരുമാനത്തില്‍ അതൃപ്തി ഉള്ളവര്‍ക്ക് കോടതിയെ സമീപിക്കാം എന്നും സുപ്രീംകോടതി. വിലക്ക് നീക്കണം എന്ന ആവശ്യപ്പെട്ട് മായാവതി നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചില്ല
9. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ എത്തി നില്‍ക്കെ സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പുറമെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തില്‍ എത്തും. വൈകിട്ട് നാലിന് നെടുമ്പാശേരിയില്‍ എത്തുന്ന അമിത് ഷാ അങ്കമാലിയിലും തൃശൂരിലും രണ്ട് പരിപാടികളില്‍ പങ്കെടുക്കും.
10. തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ആറരയ്ക്ക് അങ്കമാലി അത്താണിയില്‍ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്റെ പ്രചാരണ സമ്മേളനത്തിലും പങ്കെടുക്കും. ഇന്നലെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു
11. മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിലെ സുപ്രീംകോടതി ഇടപെടലില്‍ നിലപാട് കടുപ്പിച്ച് സമസ്ത. വിശ്വാസ സ്വാതന്ത്ര്യത്തില്‍ കോടതി ഇടപെടുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാര്‍. മുസ്ലീം സ്ത്രീകള്‍ സ്വന്തം വീടുകളിലാണ് പ്രാര്‍ത്ഥിക്കേണ്ടത്. ശബരിമല പ്രശ്നത്തില്‍ അടക്കം മതനേതാക്കളുടെ വാദം അംഗീകരിക്കണം എന്നും പ്രതികരണം