വെല്ലൂർ: സ്ഥാനാർത്ഥിയുടെ ഓഫീസിൽ നിന്ന് വൻതോതിൽ പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെ ലോക്സഭ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഡി.എം.കെ സ്ഥാനാർഥി അതിർ ആനന്ദിന്റെ ഓഫീസിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഏപ്രിൽ 10ന് ആദായ നികുതി വകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം ജില്ലാ പൊലീസ് അതിർ ആനന്ദിനും രണ്ട് പാർട്ടി പ്രവർത്തകർക്കുമെതിരെകേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് രാഷ്ട്രപതിയോട് ശിപാർശ ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവ് വന്നത്.