കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടിയുടെ റാലിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ. കൊല്ലം പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റൻഡന്ററും ബൂത്ത് ലെവൽ ഓഫീസറുമായ പൗളിൻ ജോർജാണ് തിരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടലംഘനം നടത്തിയത്. ഇതേ തുടർന്നാണ് സസ്പെന്റ് ചെയ്തത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടറാണ് സർക്കാർ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തത്. പൊതുനിരീക്ഷകൻ ലഭിച്ച പരാതിയെ തുടർന്ന് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസറായ കൊല്ലം തഹസീൽദാർ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.