nivin-pauly

കൊച്ചി: മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രെെവൻ ഹസനെ അഭിന്ദിച്ച് നടൻ നിവിൻ പോളി. അഞ്ചര മണിക്കൂർ കൊണ്ട് നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകൾ ആംബുലൻസിൽ താണ്ടിയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.

ഹസന്റെ ധീരതയെ പുകഴ്ത്തി സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തിയത്. ഹസൻ എന്റെ ഹീറോയാണ്. ഇന്ന് താങ്കളൊരു സാധാരണക്കാരസനല്ല ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓർമ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട്. നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് രാവിലെ 11.15നാണ് ഹൃദയ സംബന്ധമായ രോഗമുള്ള 15 ദിവസം പ്രായമായ പെൺകുട്ടിയെയും കൊണ്ട് ആംബുലൻസ് പുറപ്പെട്ടത്. കാസർകോഡ് സ്വദേശികളായ സാനിയാ മിത്താഹ് ദമ്പതികളുടെ കുഞ്ഞാണ് വാഹനത്തിലുണ്ടായിരുന്നത്. ആംബുലൻസ് ഡ്രൈവമാരുടെ കൂട്ടായ്‌മയും കേരള ചൈൽഡ് പ്രൊട്ടക്ഷൻ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവർത്തകരും എല്ലാത്തിനും സജ്ജരായി നിന്നു. സോഷ്യൽ മീഡിയയിലുടെ വാർത്ത പ്രചരിച്ച് എല്ലാവരുടെയും പ്രവർത്തന ഫലമായിട്ടാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്.