ക്ലറിക്കൽ കേഡറിലുള്ള ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.8904 ഒഴിവുകളാണുള്ളത്.കേരളത്തിൽ 247 ഒഴിവുകൾ.യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.പ്രായം 1.4.2019ൽ 20-28 വയസ്സ്. സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷ ഫീസ്: ജനറൽ/ഒ.ബി.സി/സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിൽപെടുന്നവർക്ക് 750 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് 125 രൂപ.അപേക്ഷ https://bank.sbi/careers മുഖേന ഓൺലൈനായി സമർപ്പിക്കാം. ഒരാൾ ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാവു. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട് .അപേക്ഷ ഓൺലൈനായി, മേയ് മൂന്നുവരെ സ്വീകരിക്കും.വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.sbi.co.in/careers ൽ ലഭിക്കും.
ആണവ ഗവേഷണ കേന്ദ്റത്തിൽ അപ്രന്റിസ്
കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിൽ (ഐ.ജി.സി.എ.ആർ.) ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ ട്രേഡുകളിലായി 130 ഒഴിവുകളാണുള്ളത്. യോഗ്യത: പത്താംക്ലാസ് വിജയവും രണ്ടുവർഷത്തെ ഐ.ടി.ഐ.യും. ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യൻ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രോട്ട്സ്മാൻ (മെക്കാനിക്കൽ), ഡ്രോട്ട്സ്മാൻ (സിവിൽ), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ്, കാർപ്പെന്റർ, മെക്കാനിക്കൽ മെഷിൻ ടൂൾ മെയിന്റനൻസ്, പ്ലംബർ, മേസൺ/സിവിൽ മിസ്ത്രി, ബുക്ക് ബൈൻഡർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് എന്നീ ട്രേഡുകളിലാണ് അവസരം.പ്രായം: 16-22. നിയമാനുസൃത ഇളവ് ലഭിക്കും.അപേക്ഷ: http://www.igcar.gov.in/recruitment/ എന്ന വെബ്ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്.അവസാന തീയതി: ഏപ്രിൽ 24
ടെലി കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റ്സിൽ
ടെലി കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് 6, ജൂനിയർ എൻജിനിയർ ഗ്രേഡ് 2 (ടെലികോം /ഐടി) 2, ജൂനിയർ എൻജിനീയർ ഗ്രേഡ് 2 (സിവിൽ) 10, അസി.എൻജിനീയർ (സിവിൽ) 2 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കേണ്ട അവസാന തീയതി: നാളെ . കമ്പനിവെബ്സൈറ്റ് :www.tcil-india.com/
ഡൽഹി ഡവലപ്മെന്റ് അതോറിട്ടി
ഡൽഹി ഡെവലപ്മെന്റ് അതോറിട്ടിയിൽ അസി.എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ, സിവിൽ , മെക്കാനിക്കൽ ) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ-20, ഇലക്ട്രിക്കൽ /മെക്കാനിക്കൽ- 3 എന്നിങ്ങനെയാണ് ഒഴിവ്. https://dda.org.in/ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ് 9.
എയർ ഇന്ത്യയിൽ 213 ഒഴിവുകൾ
എയർ ഇന്ത്യയുടെ കീഴിലുളള എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് മുംബൈ, ഡൽഹി എയർപോർട്ടുകളിൽ വിവിധ ഒഴിവുകൾ. 213 ഒഴിവുകളുണ്ട്. മൂന്നു വർഷത്തെ കരാർ നിയമനമാണ്. ഡെപ്യൂട്ടി ടെർമിനൽ മാനേജർ പാക്സ് ഹാൻഡ്ലിങ് (ഒഴിവ്2), ഡ്യൂട്ടി മാനേജർടെർമിനൽ (ഒഴിവ്10), കസ്റ്റമർ ഏജന്റ് (ഒഴിവ്100), റാംപ് സർവീസ് ഏജന്റ്/റാംപ് സർവീസ് ഏജന്റ്എൽജി (ഒഴിവ്25), യൂട്ടിലിറ്റി ഏജന്റ്കംറാംപ് ഡ്രൈവർ (ഒഴിവ് 60), ജൂനിയർ എക്സിക്യൂട്ടീവ്ഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ (ഒഴിവ്5), ഓഫിസർഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ (ഒഴിവ്5), അസിസ്റ്റന്റ് അക്കൗണ്ട്സ്(ഒഴിവ്4) എന്നിങ്ങനെയാണ് ഒഴിവുകൾ. മൂന്നു വർഷത്തെ കരാർ നിയമനമാണ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ. 500 രൂപയാണ് അപേക്ഷ ഫീസ്. വിശദ വിവരങ്ങൾക്ക് : www.airindia.in സന്ദർശിക്കുക.
തമിഴ്നാട് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ
തമിഴ്നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻജിനീയറിങ്, സയന്റിഫിക്, ജനറൽ സബ്-ഓർഡിനേറ്റ് സർവീസുകളിലായി വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 224 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അസിസ്റ്റന്റ് എൻജിനീയർ (ഒഴിവ്-73) , എൻവയോൺമെന്റൽ സയന്റിസ്റ്റ് (ഒഴിവ്-60), അസിസ്റ്റന്റ്-ജൂനിയർ അസിസ്റ്റന്റ് (ഒഴിവ്-36) , ടൈപ്പിസ്റ്റ് (ഒഴിവ്-55) പ്രായം: 18-30 വയസ്.വിശദവിവരങ്ങൾക്ക്: www.tnpcb.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 23.
അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ
നവി മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററിന്റെ ഭാഗമായ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളാണുളളത്. നഴ്സ്, അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട്, അസിസ്റ്റന്റ് സ്റ്റാഫ് ഫിസിഷ്യൻ, പർച്ചേസ് ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഫാർമസിസ്റ്റ്, ടെക്നീഷ്യൻ, നെറ്റ് വർക്കിങ് ടെക്നീഷ്യൻ തസ്തികയിലാണ് ഒഴിവുകൾ.നഴ്സ് തസ്തികയിൽ ജനറൽ വിഭാഗക്കാർക്ക് 3 ഒഴിവും ഒബിസിക്കാർക്ക് 3 ഒഴിവുമാണുളളത്. ഉയർന്ന പ്രായം 40 വയസാണ്. 44,900 രൂപയാണ് ശമ്പളം. അലവൻസുമുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഏപ്രിൽ 30 ആണ്. വിശദവിവരങ്ങള്ക്ക് www.actrec.gov.in സന്ദർശിക്കുക.
ജോധ്പുർ എയിംസിൽ അവസരം
ജോധ്പുർ എയിംസിലെ(ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. 110ഒഴിവുകളുണ്ട്.അവസാന തീയതി : ഏപ്രിൽ 23. വിശദവിവരങ്ങൾക്ക്: www.aiimsjodhpur.edu.in