ഡോക്ടർമാരുടെ ശ്രദ്ധയ്ക്ക്, യു.പി.എസ്.സി കംബൈൻഡ് മെഡിക്കൽ സർവീസസ്: 965 ഒഴിവുകൾ
കേന്ദ്ര സർക്കാരിനുകീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്ന കംബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.ആകെയുള്ള 965 ഒഴിവുകളിലേക്ക് മേയ് ആറ് വരെ അപേക്ഷിക്കാം.ജൂലായ് 21-നാണ് പരീക്ഷ.ഒഴിവുകൾറെയിൽവേയിൽ അസിസ്റ്റൻഡ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ - 300 ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറികളിലെ ഹെൽത്ത് സർവീസിൽ അസിസ്റ്റൻഡ് മെഡിക്കൽ ഓഫീസർ-46.കേന്ദ്ര മെഡിക്കൽ സർവീസുകളിൽ ജൂനിയർ തസ്തിക - 250 ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ - 07.ഈസ്റ്റ്, നോർത്ത്, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനുകളിലായി ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ് II - 362.
യോഗ്യത: അപേക്ഷാർഥികൾ എം.ബി.ബി.എസ് അവസാന വർഷ എഴുത്ത്, പ്രായോഗിക പരീക്ഷകൾ വിജയിച്ചിരിക്കണം.അപേക്ഷ: upsconline.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.കമ്മീഷന്റെ upsc.gov.in എന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേന്ദ്ര സായുധ പൊലീസ് സേനകളിൽ 496 ഡോക്ടർ
കേന്ദ്ര സായുധ പൊലീസ് സേനകളിൽ സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ്(സെക്കൻഡ് ഇൻ കമാൻഡ്), സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ്(ഡപ്യൂട്ടി കമൻഡാന്റ്), മെഡിക്കൽ ഓഫിസേഴ്സ് (അസിസ്റ്റന്റ് കമൻഡാന്റ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 496 ഒഴിവുകളുണ്ട്. ഗ്രൂപ്പ് എ തസ്തികയാണ്. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), സശസ്ത്ര സീമാബൽ (എസ്എസ്ബി), ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), അസം റൈഫിൾസ് എന്നീസേനാവിഭാഗങ്ങളിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 1.അപേക്ഷിക്കേണ്ട വിധം: www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് : www.recruitment.itbpolice.nic.in.
ജെ.എൻ.യുവിൽ അസിസ്റ്റന്റ് പ്രൊഫസർ
ന്യൂഡൽഹിയിലെ ജവർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സ്കൂൾ/സെന്ററുകളിലായി 97 ഒഴിവുകളുണ്ട്. ജനറൽ 36, എസ്സി 14, എസ്ടി 8, ഇഡബ്ല്യുഎസ് 10, ഒബിസി 26, ഭിന്നശേഷിക്കാർ മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ . ശമ്പളം: 57,700- 1,82,400 രൂപ.വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.jnu.ac.in/career എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29.
ഇർക്കോണിൽ
ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണൽ ലിമിറ്റഡിൽ 18 ഒഴിവുകൾ. ഡെപ്യൂട്ടി ജനറൽ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, മാനേജർ, സൈറ്റ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ.അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 13. കമ്പനിവെബ്സൈറ്റ് :www.ircon.org. വിലാസം:General Manager/ HRM,IRCON INTERNATIONAL LIMITED,C-4, District Centre,Saket, New Delhi – 110 017.
അലഹാബാദ് ബാങ്കിൽ 92 ഒഴിവ്
അലഹാബാദ് ബാങ്കിൽ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഓഫീസർ, മാനേജർ, സിവിൽ എൻജിനീയർ, കമ്പനി സെക്രട്ടറി, നെറ്റ്വർക്ക് മാനേജർ, സെക്യൂരിറ്റി അഡ്മിനിസിട്രേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ബിഗ് ഡാറ്റ അനലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, മ്യൂച്ചൽ ഫണ്ട് ഡെസ്ക് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 29. പ്രായം: 21- 35. കമ്പനിവെബ്സൈറ്റ് : www.allahabadbank.in
എൻ.സി.ഇ.ആർ.ടി
നാഷണൽ കൗൺസിൽ ഒഫ് എഡ്യുക്കേഷൻ റിസേർച്ച് ആൻഡ് ട്രെയിനിംഗിൽ കംപ്യൂട്ടർ ടൈപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്. വാക് ഇൻ ഇന്റർവ്യൂ : ഏപ്രിൽ 23 ന്. സ്ഥലം: NIE Auditorium (above State Bank of India), NCERT,Sri Aurobindo Marg,New Delhi – 110016 . കമ്പനിവെബ്സൈറ്റ് : ncert.nic.in
എൻ.ഐ.ടി: 177 അദ്ധ്യാപകർ
റൂർക്കേലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 177 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30. വിശദവിവരങ്ങൾക്ക്: www.nitrkl.ac.in.
ടാൻജെഡ്കോയിൽ 5000 ഒഴിവുകൾ
തമിഴ്നാട്ടിലെ വൈദ്യുതി ഉത്പാദന-വിതരണ ശൃംഖലയുടെ ചുമതലയുള്ള സംസ്ഥാന സർക്കാർ കമ്പനിയായ തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ടാൻജെഡ്കോ) ഗാങ്മാൻ (ട്രെയിനി) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 5000 ഒഴിവുകളുണ്ട്. ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 22.അപേക്ഷിക്കേണ്ട വിധം: www.tangedco.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചശേഷം ഇതേ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ.