കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ തസ്തികകളിലായി 318 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ (എ.എസ്.ഒ), അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എ.സി.ഐ.ഒ), ജൂനിയർ ഇന്റലിജൻസ് ഓഫീസർ, സീനിയർ റിസർച്ച് ഓഫീസർ , സീനിയർ അക്കൗണ്ട്സ് ഓഫീസർ,ഡെപ്യൂട്ടി ഡയറക്ടർ/ടെക്നിക്കൽ, സീനിയർ റിസർച്ച് ഓഫീസർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.വിശദ വിവരങ്ങൾ https://mha.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24
പ്രസാർ ഭാരതി
പ്രസാർ ഭാരതി അഡീഷണൽ ഡയറക്ടർ ജനറൽ തസ്തികകയിൽ അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹിയിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.prasarbharati.gov.in. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: മേയ് 4. വിലാസം: Deputy Director (PBRB),Prasar Bharati Secretariat, Prasar Bharati House,Copernicus Marg,New Delhi .
ആൻഡമാൻ ആൻഡ് നിക്കോബാർ സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കിൽ
ആൻഡമാൻ ആൻഡ് നിക്കോബാർ സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കിൽ ക്ലർക് 71, ജൂനിയർ ഓഡിറ്റർ 6, ഹാർഡ് വേയർ എൻജിനിയർ(ഇഡിപി) 4, കംപ്യൂട്ടർ അസി. 4, മൾടി ടാസ്കിംഗ് സ്റ്റാഫ്(എംടിഎസ്) 15, ഒഴിവുണ്ട്. എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയും https://anscbank.and.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ Managing Director, Andaman & Nicobar State Cooperative Bank Ltd, Head Office, 98, Maulana Azad Road, Port Blair, Pin -744101 എന്ന വിലാസത്തിൽ ഏപ്രിൽ 30ന് വൈകിട്ട് 4.30 നകം നേരിട്ടോ തപാലായോ ലഭിക്കണം.
ജോയിന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ
ജോയിന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഡയറക്ടർ (ഫിനാൻസ് ആൻഡ് ലോ), പേഴ്സണൽ സെക്രട്ടറി ,പേഴ്സണൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: jercuts.gov.in വിലാസം: The Secretary, Joint Electricity Regulatory Commission,3 rd & 4th Floor, Plot No.55-56, Udyog Vihar, Phase-IV,Gurgugram-122015 .
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ മാനേജ്മെന്റ് ട്രെയിനി ഹ്യുമൺ റിസോഴ്സ് 6, മാർക്കറ്റിങ് 4 ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 2019 ജൂണിലെ യുജിസി നെറ്റ് പരീക്ഷ ജയിക്കുന്നവരെ മാത്രമേ ഇന്റർവ്യൂവിന് പരിഗണിക്കൂ. ഹ്യുമൺ റിസോഴ്സ് വിഭാഗത്തിൽ യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, എംബിഎ/ബിരുദാനന്തരബിരുദം/ ഹ്യുമൺറിസോഴ്സ് മാനേജ്മെന്റ്/ പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ/ലേബർ വെൽഫയർ/സോഷ്യൽ വർക്ക് എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ഡിേപ്ലാമ. മാർക്കറ്റിങ് യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, എംബിഎ/ബിരുദാനന്തരബിരുദം/ മാർക്കറ്റിങിൽ ബിരുദാനന്തര ഡിേപ്ലാമ. www.vizagsteel.com വഴി ഓൺലൈനാവയി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് ഒമ്പത്.
ഇൻഡ്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ഇൻഡ്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 34 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. മേയ് 15 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.ivri.nic.in. വിലാസം: Assistant Admin Officer,Indian Veterinary Research Institute,Izatnagar, Bareilly, Uttar Pradesh – 243 122
എൻജിനിയേഴ്സ് ഇന്ത്യയിൽ എക്സിക്യൂട്ടീവ്
എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ കൺസ്ട്രക്ഷൻ ഡിവിഷനിൽ എക്സിക്യൂട്ടീവ് ഗ്രേഡിൽ പ്രൊഫഷണലുകളെ ആവശ്യമുണ്ട്. ആകെ 96 ഒഴിവുണ്ട്. നിശ്ചിത കാലാവധിയിലാണ് നിയമനം. സിവിൽ 13, മെക്കാനിക്കൽ 31, ഇലക്ട്രിക്കൽ 17, വെൽഡിങ്/എൻഡിടി 14, ഇൻസ്ട്രുമെന്റേഷൻ 14, വെയർ ഹൗസ് 4, സേഫ്റ്റി 3 എന്നിങ്ങനെയാണ് ഒഴിവ്. ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്/ ബിഎസ്സി (എൻജിനിയറിങ്) www.engineersindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30.
ട്രാൻസ്മിഷൻ കോർപറേഷനിൽ എൻജിനിയർ
ആന്ധ്രപ്രദേശ് ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ(ഇലക്ട്രിക്കൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 171 ഒഴിവുണ്ട്. വിശാഖപട്ടണം, വിജയവാഡ, കടപ്പ എന്നിവിടങ്ങളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 25. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ ബിടെക്/എഎംഐഇ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് അല്ലെങ്കിൽ തത്തുല്യം. പ്രായം 42 വയസ്സ് കവിയരുത്. 2019 ഫെബ്രുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അർഹരായവർക്ക് ഉയർന്ന പ്രയപരിധിയിൽ ഇളവ് ലഭിക്കും. എഴുത്ത് പരീക്ഷ മെയ് 19ന് വിജയവാഡ, ഗുണ്ടൂർ എന്നിവിടങ്ങളിൽ. വിശദവിവരത്തിന് www.aptransco.cgg.gov.in
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് റിസർച്ച്
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് റിസർച്ചിന്റെ സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ 5 ഒഴിവുണ്ട്. യോഗ്യത: കെമിസ്ട്രി/ ഫിസിക്കൽ കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/ മെറ്റീരിയൽ സയൻസ്/നാനോ സയൻസ് എന്നിവയിലേതെങ്കിലുമൊന്നിൽ 55 ശതമാനം മാർക്കോടെ എംഎസ്സി. ഗേറ്റ്/നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായം 30. പൂരിപ്പിച്ച അപേക്ഷ, അസ്സൽ സർടിഫിക്കറ്റ്, അവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഏപ്രിൽ 22ന് കാരൈക്കുഡിയിൽ അഭിമുഖത്തിനെത്തണം. വിശദവിവരത്തിന് https://www.cecri.res.in/