ആരോഗ്യത്തിനു മികച്ചതാണ് തക്കാളി സൂപ്പ് . പൊട്ടാസ്യം, പ്രോട്ടീനുകൾ, നാരുകൾ എന്നിവ നൽകുന്ന തക്കാളി സൂപ്പ് ഭാരം കുറയ്ക്കാനും സഹായിക്കും. തക്കാളിയിലുള്ള ലൈക്കോപീനും കരോട്ടിനോയിഡും അർബുദത്തെ പ്രതിരോധിക്കുന്നു.
ചീത്ത കൊളസ്ട്രോളിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കാനുള്ള കഴിവും തക്കാളിക്കുണ്ട്. മാത്രമല്ല ഇതിൽ ധാരാളമുള്ള വിറ്റാമിൻ ബിയും പൊട്ടാസ്യവും ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
മികച്ച ദഹനം സാദ്ധ്യമാക്കുന്നു തക്കാളി സൂപ്പ്. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും നേത്രാരോഗ്യം സംരക്ഷിക്കുന്നതിലും തക്കാളി സൂപ്പ് മുൻപന്തിയിലാണ്. ഇതിലുള്ള വിറ്റാമിൻ എ യാണ് ഇതിന് സഹായിക്കുന്നത്. നിശാന്ധതയ്ക്ക് മികച്ച പരിഹാരവുമാണിത്. ജൈവരീതിയിൽ കൃഷി ചെയ്ത തക്കാളിയാണ് സൂപ്പുണ്ടാക്കാൻ ആരോഗ്യകരം. ഫുഡ് കളർ പോലുള്ള കൃത്രിമ വസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാൽ റെഡിമെയ്ഡ് സൂപ്പുകൾ ഉപേക്ഷിക്കുന്നതാണ് ഉത്തമം.