മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പരിശ്രമങ്ങൾ വിജയിക്കും. പ്രവർത്തനങ്ങളിൽ നേട്ടം. ദൂരയാത്രകൾ ചെയ്യും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അപര്യാപ്തകൾ മനസിലാക്കി പ്രവർത്തിക്കും. ശാസ്ത്രീയവശങ്ങൾ ചിന്തിക്കും. അനുമോദനങ്ങൾ വന്നുചേരും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മസംതൃപ്തി. ആനുകൂല്യങ്ങൾ ലഭിക്കും. സാഹചര്യങ്ങളെ നേരിടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവം. ചുമതലകൾ വർദ്ധിക്കും. വിജയ സാധ്യത.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാർഷിക കൂട്ടായ്മ നടപ്പാക്കും. ആരോഗ്യം സംരക്ഷിക്കും. വിശേഷപ്പെട്ട ദേവാലയദർശനം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിജ്ഞാനം ആർജ്ജിക്കും. യാത്രകൾ വിജയപ്രദമാകും. കാര്യവിജയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ധനലാഭം. ഉപരിപഠനത്തിന് സാധ്യത. അവിസ്മരണീയ നേട്ടമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
യാത്രകൾ സന്തോഷപ്രദമാകും. നിർദ്ദേശങ്ങൾ നടപ്പാക്കും. സജീവമായ പ്രവർത്തനങ്ങൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ ജോലികൾ ഏറ്റെടുക്കും. യാത്രകൾ വിജയപ്രദമാകും. ജനപിന്തുണ ഉണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പുതിയ സംരംഭങ്ങൾ ശാന്തിയും സന്തോഷവും. പ്രവർത്തനപുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉത്സവങ്ങളിൽ സജീവം. സർവാദരങ്ങൾ ഉണ്ടാകും. ആഹ്ളാദം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഒൗദ്യോഗിക പുരോഗതി സാമ്പത്തിക നേട്ടം. സാഹചര്യങ്ങളെ നേരിടും.