rahul-gandhi

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക മൂന്ന് വിഷയങ്ങളെന്ന് കോൺഗ്രസ് അദ്ധ്യക്ഷനും വയനാട് യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി പറഞ്ഞു. സാമ്പത്തിക തകർച്ച, അഴിമതി, കാർഷിക മേഖലയിലെ വിലയിടിവ് എന്നിവയാകും പ്രധാനവിഷയങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കൾക്ക് തൊഴിൽ നൽകാതെ സാമ്പത്തികഘടനയെ തകിടം മറിച്ച ബി.ജെ.പിയാണ് ദേശവിരുദ്ധരെന്നും രാഹുൽ കുറ്റപ്പെടുത്തി.

അംബാനിക്ക് 30000 കോടി നൽകിയതും തൊഴിൽ രഹിതർക്ക് അവസരങ്ങൾ നിഷേധിച്ചിരിക്കുന്നതുമാണ് ദേശവിരുദ്ധതയെന്ന് രാഹുൽ തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതൊന്നും മനസിലാവില്ലെന്നും,​ മോദിയുടെ 'അനിൽഭായ്' ആയതാണ് അംബാനിക്ക് റാഫേൽ കരാറിനുള്ള യോഗ്യതയെന്നും രാഹുൽ ആരോപിച്ചു. സി.പി.എമ്മിനെ നേരിട്ട് വിമർശിച്ചില്ലെങ്കിലും അക്രമരാഷ്ട്രീയത്തിന് എതിരാണ് കോൺഗ്രസ് എന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും.