shobha-surendran

തിരുവനന്തപുരം : ആറ്റിങ്ങൽ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രന്റെ മണ്ഡല പര്യടനത്തിനിടെ പള്ളിക്കലിൽ സംഘർഷം. പള്ളിക്കൽ ടൗണിൽ ബി.ജെ.പി പ്രവർത്തകർ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നു. ഇവിടേയ്ക്ക് ശോഭ സുരേന്ദ്രന്റെ വാഹന വ്യൂഹമെത്തിയപ്പോൾ സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ കൂകി വിളിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

എന്നാൽ എതിർ പക്ഷത്തിന്റെ മുദ്രാവാക്യം ശ്രദ്ധിക്കാതെ അവരെ കണക്കറ്റിന് വിമർശിക്കുകയായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി. സി.പി.എം സ്ഥാനാർത്ഥിയായ സമ്പത്ത് വരുമ്പോൾ ഇത് പോലെ ചെയ്യാൻ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതുകൊണ്ടല്ലെന്ന് പറഞ്ഞാണ് ശോഭ സുരേന്ദ്രൻ പ്രസംഗിച്ച് തുടങ്ങിയത്. പ്രവർത്തകരെ സി.പി.എം മാന്യത പഠിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഈ വേഷം കെട്ടലൊക്കെ കണ്ട് വീട്ടിൽ പോകുന്നയാളല്ല ശോഭ സുരേന്ദ്രനെന്നും ഇതൊക്കെ നിങ്ങൾ മനസിലാക്കണം. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാളല്ല താനെന്നും, പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല ഈ സ്ഥലമെന്നും എതിർക്കുന്നവരെ നിയമപരമായി നേരിടുമെന്നും അവർ പ്രസംഗിച്ചു. പൊലീസ് സ്റ്റേഷന്റെ മൂക്കിന് മുന്നിലാണ് ഈ സംഭവമെല്ലാം നടന്നത്. എന്നാൽ പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും മാറ്റാൻ അവർക്കായില്ല. പൊലീസിന്റെ നിഷ്‌ക്രിയത്വത്തെയും ശോഭ സുരേന്ദ്രൻ വിമർശിച്ചു.

ആ ആൾ ഈ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി ആണ്, പാർട്ടി ഓഫീസിൽ ചെന്നപ്പോളുണ്ടായ അനുഭവം പങ്ക് വച്ച് സിന്ധു ജോയ്