pathanamthitta

മലയാളത്തിലെ പ്രമുഖ ചാനൽ അടുത്തിടെ നടത്തിയ തിരഞ്ഞെടുപ്പ് സർവ്വേയിൽ പത്തനംതിട്ട മണ്ഡലത്തിൽ സി.പി.എം വളരെയേറെ പിന്നിലാണെന്ന വിവരം പുറത്ത് വിട്ടിരുന്നു. എന്നാൽ സർവ്വേ ഫലത്തെ തീർത്തും അവഗണിച്ചു കൊണ്ട് സി.പി.എം സ്ഥാനാർത്ഥി 75,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. ഈ വിഷയത്തിൽ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കർ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുഹൃത്തുക്കളേ, സഖാക്കളേ, നവോത്ഥാന വിശ്വാസം മുറുകെ പിടിക്കുന്ന പത്തനംതിട്ട മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരേ, നിങ്ങൾ ഒരു കാരണവശാലും ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പറയുന്നത് വിശ്വസിക്കരുത്. ഇവിടെ ഞാനാണ് ജയിക്കാൻ പോകുന്നത്; 75,000 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ.

ഉത്തർപ്രദേശിൽ ആജ്തക് ചാനലിനെ വച്ചു കളിച്ച കളിയാണ് ബിജെപി പത്തനംതിട്ടയിൽ ഏഷ്യാനെറ്റിനെ വച്ചു കളിക്കാൻ ശ്രമിക്കുന്നത്. അവരുടെ ഉഡായിപ്പ് ഇവിടെ വിലപ്പോവില്ല. ഇത് യുപിയല്ല, ബിഹാറല്ല, ആന്ധ്രയോ തെലങ്കാനയോ അല്ല. കേരളമാണ്. പത്തര മാറ്റുളള പത്തനംതിട്ടയാണ്‌. ഇവിടെ പരിശുദ്ധ കാതോലിക്കാ ബാവയുടെ പിന്തുണയും പാവങ്ങളുടെ പാർട്ടി ചിഹ്നവുമുളള സ്ഥാനാർഥി മാത്രമേ ജയിക്കത്തൊളളൂ.

പോസ്റ്റർ ഒട്ടിക്കാനും ചുമരെഴുതാനും ആളില്ലാത്ത സ്ഥാനാർഥിക്ക് 38%, ശരണം വിളിക്കാൻ മാത്രം ആളുളള സ്ഥാനാർഥിക്ക് 37%, നവോത്ഥാന നായികയ്ക്ക് വെറും 20% ബാക്കി സകല അലവലാതികൾക്കും നോട്ടയ്ക്കും കൂടി 5% എന്നാണ് ഏഷ്യാനെറ്റിൻ്റെ പ്രവചനം. ഇങ്ങനെയൊരു അസംബന്ധം മനോരമയോ മാതൃഭൂമിയോ പോലും പറയത്തില്ല. ഏഷ്യാനെറ്റിൻ്റെ സാമ്രാജ്യത്വ- ഫാസിസ്റ്റ് അജണ്ട പകൽ പോലെ വ്യക്തമാണ്.

ദുഷ്പ്രചരണം ഒരാളും വിശ്വസിക്കത്തില്ല. ഏപ്രിൽ 23ന് എല്ലാ പുരോഗമന ജനാധിപത്യ നവോത്ഥാന വിശ്വാസികളും ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ തന്നെ വോട്ട് കുത്തും. ഏഷ്യാനെറ്റിനെ ജനങ്ങൾ തോല്പിക്കും.

മേയ് 23ന് വോട്ടെണ്ണി തീരുമ്പോൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ചെങ്കൊടി പാറും. നവോത്ഥാന നായിക പാട്ടും പാടി ജയിക്കും. ആൻ്റോ ആൻ്റണി കോട്ടയത്തേക്കും സുരേന്ദ്രൻ വടകരയ്ക്കും മടങ്ങും.

അതോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പത്തനംതിട്ട ബ്യൂറോ പൂട്ടും. വിനു വി ജോണും പിജി സുരേഷ് കുമാറും പത്തനംതിട്ടയിലെ വീടും പറമ്പും വിറ്റ് നാടുവിട്ടു പോകും..

"എടോ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതുകൊണ്ടല്ല..." തടയാനെത്തിയ സി.പി.എം പ്രവർത്തകർ ശോഭ സുരേന്ദ്രന്റെ നാവിന്റെ ചൂടറിഞ്ഞു