bjp-kerala

തിരുവനന്തപുരം: പ്രചാരണ പ്രവർത്തനങ്ങൾ അവസാന ലാപ്പിൽ എത്തി നിൽക്കെ, തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ തങ്ങളുടെ എതിരാളികളായ ഇടതുപക്ഷം പരമാവധി വോട്ട് പിടിക്കണമേ എന്ന പ്രാർത്ഥനയിലാണ് ബി.ജെ.പി. കേരളത്തിൽ ഈ രണ്ട് മണ്ഡലങ്ങൾ ഉൾപ്പെടെ നാലിടങ്ങളിലാണ് ഇക്കുറി ബി .ജെ.പി കാര്യമായ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് .


ഇതിൽ പാലക്കാടും തൃശൂരും ത്രികോണ മത്സരം തങ്ങൾക്ക് ഗുണകരമാവുമെന്ന് ബി.ജെ .പി കണക്കുകൂട്ടുന്നു. എന്നാൽ, തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൽ.ഡി. എഫ് സ്ഥാനാർത്ഥികൾ കൂടുതൽ വോട്ട് പിടിച്ചില്ലെങ്കിൽ അത് തങ്ങൾക്ക് ദോഷകരമാവുമെന്നാണ് പാർട്ടി വിലയിരുത്തൽ.


തിരുവനന്തപുരത്ത് കഴിഞ്ഞതവ ണ ഒ. രാജഗോപാൽ രണ്ടാം സ്ഥാനത്തായത് 15,000ത്തോളം വോട്ടുകൾക്കാണ്. തിരുവനന്തപുരം,നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നു. കോവളം, നെയ്യാറ്രിൻകര , പാറശാല മണ്ഡലങ്ങളിൽ യു.ഡി .എഫ് നേടിയ ഭൂരിപക്ഷം വിജയത്തിലേക്ക് എത്താൻ അവർക്ക് തുണയായി .


കഴിഞ്ഞ തവണ എൽ .ഡി.എ ഫ് സ്ഥാനാർത്ഥി യു.ഡി.എഫിന് കിട്ടാറുള്ള ചില ന്യൂനപക്ഷ വോട്ടുകൾ കരസ്ഥമാക്കിയിരുന്നു. ഇത്തവണ അതിൽ നല്ലൊരു ഭാഗം യു.ഡി.എഫ് തിരിച്ചുപി ടി ക്കുമെന്ന വിലയി രുത്തലുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫിന് ലഭിച്ച രണ്ടര ലക്ഷം വോട്ടിൽ ഇക്കുറി കുറവ് വന്നാൽ അത് യു.ഡി.എഫിനാണ് ഗുണം ചെയ്യുക എന്നാണ് ബി.ജെ .പി കണക്കു കൂട്ടുന്നത്. അതു കൊണ്ടുതന്നെ എൽ.ഡി.എ ഫ് കാര്യമായി വോട്ട് പിടിച്ചാൽ അതിന്റെ ഗുണം തങ്ങൾക്ക് കിട്ടുമെന്ന് ബി. ജെ.പി കരുതുന്നു.


ഇക്കുറി 35 ശതമാനത്തിന് മുകളിൽ വോട്ടു കിട്ടുമെ ന്നാ ണ് ബി.ജെ.പി കണക്കു കൂട്ടൽ. അത് 40 ശത മാനം വരെയെത്താമെന്നും വിലയിരുത്തലുണ്ട്. പത്തനംതിട്ടയിലും സമാനമാണ് സ്ഥിതി. ഇവിടെ 55 ശതമാനത്തോളം വരുന്ന ഭൂരിപക്ഷ വോട്ടുകളിൽ 70 ശതമാനവും നേടിയെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിനും എൽ.ഡി.എഫിനുമായി വിഭജിക്കുമെന്നും കരുതുന്നു. അതേസമയം ഇടതുപക്ഷത്തിന് വോട്ടുകൾ കുറയുകയാണെങ്കിൽ അതിന്റെ ഗുണം യു.ഡി.എഫിനും ദോഷം പാർട്ടിക്കായിരിക്കുമെന്നും ബി.ജെ.പി വിലയിരുത്തുന്നു. അതിനാൽ ഇടതുപക്ഷം പരമാവധി വോട്ടുകൾ പിടിച്ചാൽ വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.


അതേസമയം, തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇടതുപക്ഷം കൂടുതൽ വോട്ടു പിടിക്കണേ എന്ന് ബി.ജെ.പി ചിന്തിക്കുമ്പോൾ മലബാർ മേഖലയിൽ തീപാറുന്ന പോ രാട്ടം നടക്കുന്ന വടകരയി ലും കോഴിക്കോട്ടും ബി.ജെ.പി കൂടുതൽ വോട്ട് പിടിച്ചാ ൽ ഗുണം കിട്ടുക സി.പി.എമ്മിനായി രിക്കും. ഇവിടങ്ങളിൽ ബി.ജെ.പി വോട്ട് കുറഞ്ഞാൽ അതിന്റെ നേട്ടം കിട്ടുക യു.ഡി.എഫിനായിരിക്കുമെന്നും വിലയിരുത്തലുണ്ട്.