ks-radhakrishnan

ആലപ്പുഴ : മുൻ പി.എസ്.സി ചെയർമാനും കോണഗ്രസ് അനുഭാവിയുമായിരുന്ന കെ.എസ്.രാധാകൃഷ്ണൻ ഈ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. കോൺഗ്രസ് പാളയത്തിൽ നിന്നും ബി.ജെ.പിയിലേക്കുള്ള ചുവട് മാറ്റത്തിന് പിന്നിലെ മുഖ്യകാരണം ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ പ്രശ്നമാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ശബരിമലവിഷയമല്ല എന്നെ ആകർഷിച്ചത് നരേന്ദ്രമോദി എന്നായിരുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് തന്നെ ബി.ജെ.പിയിലേക്ക് അടുപ്പിച്ചതെന്നും അഞ്ച് ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് ചെറിയകാര്യമാണോ എന്നും അദ്ദേഹം ചോദിക്കുന്നു. പാവപ്പെട്ടവർക്ക് അവർക്ക് ആവശ്യമുള്ളതെല്ലാം എത്തിക്കുന്നതിൽ ജാഗരൂകനായ ഭരണാധികാരിയാണ് നരേന്ദ്ര മോദി. രാഷ്ട്രപിതാവായ മഹാത്മഗാന്ധി വിഭാവനം ചെയ്ത വികസനമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലമായി മോദി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുവാനാണ് എതിരാളികൾ ശ്രമിക്കുന്നത് . അതല്ലാതെ അദ്ദേഹത്തിന് നേർക്ക് ഒരു അഴിമതിയെങ്കിലും ഉന്നയിക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല. അഴിമതി രഹിതമായി നമ്മുടെ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് പുരോഗതിയുണ്ടാവുന്ന വികസനമാണ് മോദി ലക്ഷ്യമിട്ട് നടപ്പിലാക്കിയത്. അതിനാൽ മോദി സർക്കാർ തുടരണം എന്ന ആഗ്രഹമാണ് തന്നെ ബി.ജെ.പിയിലെത്തിച്ചതെന്നും കെ.എസ്.രാധാകൃഷ്ണൻ അഭിപ്രായപ്പെടുന്നു.

അവരുടെ ഉഡായിപ്പ് ഇവിടെ വിലപ്പോവില്ല, പത്തര മാറ്റുളള പത്തനംതിട്ടയാണ്, ചാനൽ സർവ്വേയിൽ അഡ്വ.ജയശങ്കർ