k-sudhakaran

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തു. സുധാകരന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യചിത്രമാണ് പുലിവാലായത്. 'ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി' എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്.

സ്ത്രീകൾ ഒരിക്കലും മുൻനിരയിലേക്ക് വരരുതെന്നും അവർ പോയാൽ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാർ തന്നെ പോകണമെന്നുമാണ് വിഡിയോയുടെ ഉള്ളടക്കം.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുധാകരൻ വീഡിയോ പങ്കുവച്ചത്. ഈ കഥയ്‌ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാർലമെന്റിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല........' ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി'. ഇതായിരുന്നു വീഡിയോയ്‌ക്കൊപ്പം സുധാകരൻ കുറിച്ച തലക്കെട്ട്.