കൗമാരക്കാരുടെയും യുവാക്കളുടെയും ഹരമായ ടിക് ടോക്കിന് ഒടുവിൽ താഴ് വീണു. സർക്കാർ നിർദ്ദേശം മാനിച്ച് ഗൂഗിൾ പ്‌ളേസ്റ്റോറിൽ നിന്നും ടിക് ടോക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെ ടിക് ടോക്ക് നിരോധിച്ചതിൽ വിഷമമുള്ളവർക്ക് ആശ്വസിക്കാനുള്ള വഴി ഉപദേശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സിനിമാ സംവിധായകനും, നടനുമായ സന്തോഷ് പണ്ഡിറ്റ്. നേരെ യൂട്യൂബിലേക്ക് പോയി താനഭിനയിച്ച സിനിമയിലെ പാട്ടുകൾ കണ്ടാസ്വദിക്കാനാണ് സന്തോഷ് പണ്ഡിറ്റിന്റെ ഉപദേശം. തന്റെ വീഡിയോകളുടെ മുൻപിൽ എന്തോന്ന് ടിക് ടോക് എന്നാണ് താരത്തിന്റെ പക്ഷം. അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നതെന്നും തന്റെ വചനങ്ങൾ കേൾക്കുന്നതിലൂടെ ചിലപ്പോൾ നിങ്ങളും, സമയം നല്ലതെങ്കിൽ നിങ്ങളുടെ കുടുംബവും രക്ഷപ്പെടുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞ് വയ്ക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മക്കളേ..
അങ്ങനെ ടിക്-ടോക്ക് Google നിരോധിച്ചല്ലോ... ആ ആപ്പ് ചില ആളുകള് അപകടകരമാം വിധം Miss use ചെയ്തു അഥവാ ചെയ്യുന്നു, ആത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചില൪ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..
എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാ൯ പലരും ശ്രമിക്കാറില്ല..
ഏതായാലും ടീക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില് നില്കുന്നവര് എന്ടെ പാട്ടുകളും, വീഡിയോകളും YouTube ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..
(വാല് കഷ്ണം.. പണ്ഡിറ്റീന്ടെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില് എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്. )
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോള് നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)