cpm

ഇത് പശ്ചിമ ബംഗാളിലെ തീപ്പൊരി നേതാവ്. പഞ്ചായത്ത് തലം മുതൽ പ്രവർത്തിച്ച് അനുഭവ സമ്പത്ത് നേടിയ ഡബലിന ഹിമ്പാം. ഈ വർഷമാദ്യം ബംഗാളിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് ലക്ഷക്കണക്കിന് പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്ത് തീപ്പൊരി പ്രസംഗം നടത്തിയ നേതാവ്. ബംഗാളിലെ സി.പി.എം മന്ത്രിസഭയിൽ അംഗമായിരുന്ന ഡബലിന ഹിമ്പാം ഇക്കുറി ഝാർഗ്രാം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥിയാണ്. മാവോയിസ്റ്റ് സ്വാധീനം ഏറെയുള്ള പ്രദേശങ്ങളിലടക്കം ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഡബലിന ഹിമ്പാം സാധാരണക്കാരുടെ ശബ്ദം ലോക്സഭയിലെത്തിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടിയിപ്പോൾ. ഡബലിന ഹിമ്പാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണച്ചിലവിലേക്ക് കേരളത്തിലുള്ള സുമനസുകളുടെ സഹായം അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുകയാണ് പാർട്ടി. ബംഗാളിൽ നീണ്ടകാലമായ അധികാരത്തിന് പുറത്തുള്ള സി.പി.എം സാമ്പത്തികമായും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സന്ദേശമാണിത്. സംസ്ഥാനത്ത് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പാർട്ടി ഓഫീസുകൾ വാടകയ്ക്ക് നൽകുന്നതായി നിരവധി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സിപിഐ (എം) ഝാർഗ്രാം മണ്ഡലത്തിലെ സ്ഥാനാർത്ഥി സഖാവ് ഡബലിന ഹിമ്പാം (ബംഗാളിലെ മുൻമന്ത്രി കൂടിയായിരുന്നു അവരെന്ന് അറിയുക ).- അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് -

തരൂർ മീൻ മാർക്കറ്റിന്റെ സെറ്റിട്ടു മീൻ തൊടുന്നതും - ഹേമമാലിനി ഹെലികോപ്റ്ററിൽ വന്നു കച്ചി വെട്ടുന്നതും ഒക്കെ നടക്കുന്ന ഇതേ തിരഞ്ഞെടുപ്പിൽ തന്നെ.

പറ്റുമെങ്കിൽ സഖാവ് ഹെമ്പ്രമിന്റെ പ്രചാരണത്തിന് സംഭാവന ചെയ്യുക. കോർപറേറ്റ് പണവും അജ്ഞാതമായ ഇലകട്രൽ ബോണ്ടുകളും ഈ പാർട്ടിക്കില്ല . അവർക്കു നമ്മുടെ സഹായം ആവശ്യമാണ്.

Courtesy : Debraya Mukhopadhyay

ലിങ്ക്: https://www.ourdemocracy.in/Campaign/DebalinaHembram Courtsey Com Amritha Subhayan Krishnan