child

കൊച്ചി: ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന് ആംബുലൻസിൽ കൊച്ചി അമൃത ആശുപത്രിയിൽ കൊണ്ടുവന്ന രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില 24 മണിക്കൂർ നിരീക്ഷിച്ച ശേഷം വൈകിട്ട് നാലരയോടെ ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഹൃദയത്തിന്റെ തകരാർ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വിശദമായ പരിശോധനകൾക്കു ശേഷമേ ഹൃദയശസ്ത്രക്രിയയിൽ തീരുമാനമുണ്ടാകൂ. ഹൃദയവാൽവിന്റെ ഗുരുതര തകരാർ പ്രധാന വെല്ലുവിളിയാണ്. അതിനാൽ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. വൃക്ക, കരൾ, തലച്ചോറ് എന്നിവയുടെ പ്രവർത്തനം സാധാരണ നിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ.

മംഗലാപുരത്തുനിന്നു കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടതോടെ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സാ സൗകര്യം ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂർണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.

ബംഗാളിലെ മുൻ സി.പി.എം മന്ത്രിയ്ക്കും ഇങ്ങനെയൊരു അവസ്ഥ ? തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം അഭ്യർത്ഥിച്ച് സി.പി.എം കേരള ഘടകം